പത്തനംതിട്ട: പാസ്റ്റർ നോബിൾ പി തോമസിനെ സംസ്ഥാന പ്രസിഡൻ്റായും പാസ്റ്റർ തോമസ് എം പുളിവേലിലിനെ വർക്കിങ് പ്രസിഡൻ്റായും പിസിഐ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡൻ്റ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.
കോഴിക്കോട് സ്വദേശിയായ പാസ്റ്റർ നോബിൾ പി തോമസ് കോഴിക്കോട് കിങ്സ് റിവൈവൽ ചർച്ചിൻ്റെ സ്ഥാപകൻ &സീനിയർ പാസ്റ്റർ, കോഴിക്കോട്,യുണൈറ്റഡ് പാസ്റ്റേർസ് കോൺഫറൻസ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സുപ്രസിദ്ധ ഉണർവ്വ് പ്രഭാഷകനാണ്. പിസിഐ യുടെ സ്റ്റേറ്റ് വർക്കിങ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
സുനി നോബിൾ ആണ് ഭാര്യ. ഡോ.സാൻഡ്രാ ആൻ നോബിൾ, ജേക്ക് തോമസ് നോബിൾ എന്നിവർ മക്കളാണ്.
വർക്കിങ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ തോമസ് എം പുളിവേലിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തീരദേശ മേഖലാ ഡയറക്ടറും മല്ലപ്പള്ളി സെൻ്റർ പാസ്റ്ററും ആണ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സെക്രട്ടറി, സ്റ്റേറ്റ് കൗൺസിൽ അംഗം, നാഷണൽ ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിസിഐ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. കോന്നി സ്വദേശിയാണ്.
ഡെയ്സി തോമസ് ആണ് ഭാര്യ. ജോൺ തോമസ്, ശാമുവൽ തോമസ് എന്നിവർ മക്കളാണ്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.