യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മനോഹരമായ വാഗ്ദാനം. ഒരു പശുവിന് പ്രതിമാസം 1000 രൂപ വച്ച് തരാം. ഒറ്റക്കാര്യം ചെയ്താൽ മതി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടാൽ മതി.
മനുഷ്യക്കുഞ്ഞുങ്ങളെ ദത്തെടുക്കാറുണ്ട്. ഇവിടെയും ദത്തെടുക്കാം. പക്ഷേ തെരുവിലെ മൃഗത്തെയാണെന്ന് മാത്രം. യു.പി.യിൽ ബി.ജെ.പി. അധികാരത്തിൽ എത്തിയാൽ ഉടനെ യോഗി ചെയ്യുന്നതിതായിരിക്കും.
ഇവകളെ വഴിയിലേക്ക് അഴിച്ചു വിട്ട് അപകടം വിളിച്ചു വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എല്ലും തൊലിയുമായി ചാകാറായി വഴിയിൽ കിടക്കുന്ന ഗോമാതാവിനെ സംരക്ഷിക്കാൻ പ്രതിമാസം 1000 കൊടുക്കുമ്പോൾ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന അർത്ഥപ്രാണനെ കൂടി കരുതണം.
അമേഠി മണ്ഡലത്തിൽ യോഗി പ്രസംഗിച്ചതിങ്ങനെയാണ്. “സംസ്ഥാനത്തെ അനധികൃത അറവുശാലകൾക്ക് ഞങ്ങൾ താഴിട്ടു. ഗോഹത്യ തുടരാൻ അനുവദിക്കില്ല. അലഞ്ഞുതിരിയുന്ന കാലികളിൽ നിന്ന് കർഷകർക്ക് സംരക്ഷണം നൽകും.”
എന്നാൽ ഒരു പടികൂടി മുന്നോട്ട് പോയി പ്രിയങ്ക ഗാന്ധി. ഗോമാതാവിനെ വഴിയിൽ നിന്ന് എടുത്തു മാറ്റിയാൽ ഉള്ള സഹായമല്ല പ്രിയങ്ക വാഗ്ദാനമായി ചെയ്തിരിക്കുന്നത്. അത് ദത്തെടുക്കാനോ വഴിയിൽ നിന്ന് എടുത്തുമാറ്റുന്നതിനോ അല്ല. പകരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ കൃഷി നശിപ്പിച്ചാലാണ് സഹായം നൽകുന്നത്.ഏക്കറിന് പ്രതിമാസം 3000 രൂപാ വീതമാണ് നഷ്ടപരിഹാരം.
ഇന്ത്യ പോലുള്ള ഒരു രാജ്യത്തുമാത്രമേ ഇങ്ങനെയുള്ള പ്രാകൃത ഭരണം കാണാൻ കഴിയൂ എന്നോർക്കുമ്പോൾ തെല്ല് സങ്കടമുണ്ട്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.