ബി.ജെ.പി യുടെ നേതൃത്വത്തിൽ കേരളത്തിൽ മഹാ ക്രൈസ്തവ സമ്മേളനം വരുന്നു

ബി.ജെ.പി യുടെ നേതൃത്വത്തിൽ കേരളത്തിൽ മഹാ ക്രൈസ്തവ സമ്മേളനം വരുന്നു

പ്രബല ക്രൈസ്തവ സമുദായം കൂടെ ഇല്ലാതെ ബി.ജെ പി ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവില്ലെന്ന് വൈകിയ വേളയിലെങ്കിലും അവർ തിരിച്ചറിഞ്ഞിരിക്കുന്നു.

ബി. ജെ.പി യോട് കൂറ് പുലർത്തുന്ന ക്രൈസ്തവ ഗ്രൂപ്പുകളെ സംഘടിപ്പിക്കാനാണ് അവരുടെ നീക്കമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കോട്ടയത്താണ് ഈ ക്രൈസ്തവ മഹാ സമ്മേളനം നടക്കുന്നത്. മാർച്ചിലോ ഏപ്രിലിലോ ആകാണ് സാദ്ധ്യത.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭകളെ കൂടെ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ പി യിൽ ഇപ്പോൾ തന്നെ ക്രൈസ്തവരിൽ നിന്നുള്ള പ്രവർത്തകർ ഉണ്ട്. ന്യൂനപക്ഷ മോർച്ചയിലാണ് അവർ പ്രവർത്തിക്കുന്നത്.

അങ്ങനെയുള്ളവരെയും പരസ്യമായി രംഗത്തു വരാതെ മാറി നിൽക്കുന്ന ബി. ജെ .പി അനുഭാവികളായവരെയും ഈ സമ്മേളനത്തിൽ അണിനിരത്താനാണ് ബി.ജെ.പി പ്ലാൻ ചെയ്യുന്നത്.

10,000 പെരെയെങ്കിലും പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തുക. പത്തനംതിട്ട ജില്ലയിലാണ് ക്രൈസതവ സമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ബി.ജെ.പി ഭാരവാഹികളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും 130 പേർ ബി.ജെ.പി.യുടെ നേതൃതലങ്ങളിലെത്തിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലും ക്രൈസ്തവ പ്രാതിനിധ്യം വർദ്ധിക്കുകയുണ്ടായി.

ഓർത്തഡോക്സ് സഭയുമായി ബി.ജെ. പി അടുക്കാൻ ശ്രമിക്കുന്നതായും വാർത്തകൾ ഉണ്ട്. ഗോവ ഗവർണർ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മത്സരിച്ചപ്പോൾ നൂറു കണക്കിന് പെന്തക്കോസ്തു പാസ്റ്ററന്മാരും വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പരസ്യമായി പ്രചാരണത്തിനുണ്ടായിരുന്നു.

സഭയുടെ നേതൃനിരയിൽ ഉണ്ടായിരുന്ന ചിലർ അന്ന് ചെങ്ങന്നൂരിൽ തമ്പടിച്ച് ശ്രീധരൻ പിള്ളയ്ക്കായി പ്രവർത്തിക്കുകയുണ്ടായി. നിസ്സാര വോട്ടുകൾക്കാണ് പിളള തോറ്റു പോയത്.

അതുകൊണ്ടാണ് പത്തനംതിട്ട , തൃശൂർ, മണ്ഡലങ്ങൾ ബി.ജെ.പി. ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!