ഗുജറാത്തിൽ റോഡിൽ കന്നുകാലികൾ; അപകട മരണം വർദ്ധിക്കുന്നു

ഗുജറാത്തിൽ റോഡിൽ കന്നുകാലികൾ; അപകട മരണം വർദ്ധിക്കുന്നു

ഗോവധ നിരോധനം ഗുജറാത്തിന് വിനയാകുന്നു. ഗോക്കളെ കൊന്നാൽ ജീവപര്യന്തം തടവാണ് ഗുജറാത്തിലെ ശിക്ഷ. അതുകൊണ്ട് പശുക്കളെ കൊല്ലാൻ ആരും ധൈര്യം കാണിക്കാറില്ല. തന്മൂലം ഗുജറാത്തിലെ തെരുവുകളിൽ അലത്തു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ എണ്ണം കൂടി . 50,000 ഓളം തെരുവ് പശുക്കളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.

അതോടെ അപകട മരണങ്ങൾ പതിവായി. നാട്ടുകാർ പശുക്കളെ റോഡിലേക്ക് അഴിച്ചു വിടാൻ തുടങ്ങിയതോടെ നഗരങ്ങളിൽ പോലും ഗതാഗത തടസ്സവും സുരക്ഷാ പ്രശ്നവും രൂക്ഷമായി. അതോടെ വിഷയം പരാതിയായി ഹൈക്കോടതിയിലുമെത്തി.

ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരവിന്ദ് കുമാറിന്റെ കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് പശുക്കൾ ‘കോടതിയെ’ വരെ കയറി പിടിച്ചു.

2017 ലാണ് ഗുജറാത്തിൽ ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം പാസാക്കിയത്. എന്നാൽ എരുമകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുകയുമില്ല.

പശുക്കളെ സംരക്ഷിക്കാൻ നിയമം വന്നതോടെ വിരുതന്മാരായ നാട്ടുകാർ ഇവകളെ അഴിച്ചു വിടാൻ തുടങ്ങി. പോറ്റാൻ മടിയുള്ള വരാണ് അഴിച്ചു വിടുന്നവരിൽ ഏറെയും.

അതോടെ അപകടങ്ങൾ വർദ്ധിച്ചു. മരണങ്ങളും സംഭവിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിച്ച് രോഗം ബാധിച്ച് കാലികൾ റോഡിൽ ചത്തുവീഴാനും തുടങ്ങി.

എന്തു വന്നാലും ഗുജറാത്തിലുള്ളവർക്ക് പശുമാംസം തിന്നാമെന്ന പ്രതീക്ഷ വേണ്ട. ഗോവധ നിരോധന നിയമം പോലെ തെരുവിൽ തനിയെ ചത്തുവീഴാതിരിക്കാൻ നിയമം കൊണ്ടുവരാൻ ആലോചിക്കുകയാണ് ഗുജറാത്ത് സർക്കാർ.

ഈ വർഷാവസാനം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വരുന്നതു കൊണ്ട് റോഡുകളിലെ ‘ കാലിവളർത്തലിന് ‘ നിരോധനം വരുമെന്നതിന് സശയം വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!