ഫോൺ നമ്പർ മാറുമ്പോൾ ബാങ്കിനെ അറിയിച്ചില്ലെങ്കിൽ അക്കൗണ്ട്  കാലിയാകും

ഫോൺ നമ്പർ മാറുമ്പോൾ ബാങ്കിനെ അറിയിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ മാറുമ്പോൾ ബാങ്കിനെ അറിയിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പുതിയ നമ്പർ എടുക്കുമ്പോഴും നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴും ജാഗ്രത കാണിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്നുറപ്പാണ്. കേരള പോലീസിന്റേതാണ് ഫെയ്സ് ബുക്കിലൂടെയുള്ള ഈ മുന്നറിയിപ്പ്.

കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്ന് വർഷം മുമ്പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക്‌ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്ന തോടെ ഫോൺ കമ്പനി അത് റദ്ദാക്കി. ആ നമ്പർ ഫോൺ കമ്പനി പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്ക് നൽകി. ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന ഈ നമ്പർ വീട്ടമ്മ മാറ്റിയപ്പോൾ അത് ബാങ്കിനെ അറിയിച്ചിരുന്നില്ല.

ഈ നമ്പർ ലഭിച്ച വ്യക്തി തട്ടിപ്പിന് പദ്ധതി ആസൂത്രം ചെയ്യുകയായിരുന്നു. ഇതോടെ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ ഇയാൾ പിൻവലിച്ചു.

വ്യാപാര സ്ഥാപനങ്ങളിൽ യു.പി. ഐ മുഖേന പണം നൽകാൻ സ്ഥാപിച്ച ക്യു. ആർ കോഡും തട്ടിപ്പിന് സാദ്ധ്യതയേറി. ക്യു. ആർ കോഡിന്റെ സ്റ്റിക്കറിന് മുകളിൽ തട്ടിപ്പുകാർ മറ്റൊരു കോഡ് പതിപ്പിക്കയാണ് ചെയ്യുന്നത്. ഇത് വഴി തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്നു. വ്യാജ സ്റ്റിക്കർ പലപ്പോഴും വ്യാപാരികളുടെ ശ്രദ്ധയിൽ പെടുന്നത് വൈകിയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!