വയനാട് തുരങ്കപാത അടക്കം സംസ്ഥാനത്തു 44 വികസന പദ്ധതികള്‍ക്കു കിഫ്ബി 6,943.37 കോടി രൂപ അനുവദിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ നാലു പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും അനുമതി നല്കി. വെസ്റ്റ്കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് മൂന്നു പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ ബോര്‍ഡ് യോഗമാണു തുക അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത്.
🔳യുക്രെയിന് അതിര്‍ത്തിയില്‍ റഷ്യന്‍ പട്ടാളം തയാറെടുപ്പുകള്‍ നടത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും ഒരു വിഭാഗം സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്കു തയാറാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്ഫുമായി നടത്തിയ സന്ധിചര്ച്ചയിലാണ് പുടിന്റെ നിലപാടുമാറ്റം. എന്നാല്‍ റഷ്യ സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്നാണു നാറ്റോ പറയുന്നത്.
🔳28 ബാങ്കുകളില്‍നിന്നായി 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ എബിജി ഷിപ് യാര്‍ഡിന്റെ സിഎംഡി ഋഷി അഗര്‍വാള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാര്‍ എന്നിവരെ പിടികൂടാന്‍ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2012 നും 2017 നും ഇടയിലാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പു നടത്തിയത്. പണവും സ്വത്തുക്കളും പ്രതികള്‍ വിദേശത്തേക്കു കടത്തിയെന്നു വിവരം ലഭിച്ചിട്ടുണ്ട്.
🔳സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തും. മാര്‍ച്ച് 31 നകം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത മൂന്നാഴ്ച മാത്രമേ ശനിയാഴ്ച ക്ലാസ് ഉണ്ടാകൂ. ക്ലാസുകള്‍ പൂര്‍ണായി ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്കു ഭാരമാകുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
🔳വിമാനത്താവളത്തിലെ പ്ലസ് മാക്സ് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം അടക്കമുള്ള ഉത്പന്നങ്ങള്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് നികുതി നല്‍കാതെ പുറത്തേക്കു കടത്തിയെന്നാണ് കേസ്. 2017 ലാണ് കേസെടുത്തതെങ്കിലും ലൂക് സര്‍വീസില്‍ തുടരുകയായിരുന്നു. കേസില്‍ ഒന്‍പത് തവണ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയെങ്കിലും ഹാജരായില്ല. മറ്റൊരു കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയ ഇയാളെ പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.
🔳കണ്ണൂര്‍ തോട്ടടയിലെ കല്യാണ വീട്ടില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കേസില്‍ പൊലീസ് അന്വേഷിച്ച മിഥുന് ഇന്നലെ കീഴടങ്ങിയിരുന്നു.
🔳അനധികൃത മണല്‍ ഖനനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സഭയുടെ 300 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തയാള്‍ താമരഭരണി നദിയില്‍നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന കേസിലാണ് ബിഷപ്പും വൈദികരും അറസ്റ്റിലായത്. മണല്‍ കടത്തിയതിന് 9.57 കോടി രൂപ ജില്ലാ ഭരണകൂടം പിഴ ചുമത്തിയിരുന്നു.
🔳സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ പദ്ധതിക്ക് കോടതിയുടെ അനുമതി ലഭിച്ചെന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണമാണു സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്ന് പ്രതിക്ഷനേതാവ് വി.ഡി സതീശന്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനു സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയതെന്ന് സതീശന് ചൂണ്ടികാട്ടി.
🔳സിപിഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന് ഫിലിപ്പിനെ കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിച്ചു. ചെറിയാന് ഫിലിപ്പിനെ കെപിസിസി ആസ്ഥാനത്തു സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയാണ് നിയമനകാര്യം പുറത്തുവിട്ടത്.
🔳ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതായാലോ ഫോണ്‍ നമ്പര്‍ മാറ്റിയാലോ ബാങ്കില്‍ വിവരം അറിയിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം നഷ്ടമാകും. കൊല്ലത്തെ വീട്ടമ്മയുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട വിശേഷം ചൂണ്ടിക്കാട്ടി പോലീസാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. ഉപയോഗിക്കാതിരുന്ന മൊബൈല്‍ നമ്പര്‍ മൊബൈല്‍ കമ്പനി റദ്ദാക്കി മറ്റൊരാള്‍ക്ക് നല്കി. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ക്കാണ് കൊല്ലത്തെ വീട്ടമ്മയുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചത്. ഒടിപി നമ്പരും വന്നു. ഇവ ഉപയോഗിച്ചാണ് വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് പണം അപഹരിച്ചത്.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.