സില്‍വര്‍ ലൈന്‍ സര്‍വേക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി

സില്‍വര്‍ ലൈന്‍ സര്‍വേക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി

അര്‍ധ അതിവേഗ റെയിലായ സില്‍വര്‍ ലൈനിന്റെ സര്‍വേ തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. നേരത്തെ സിംഗിള്‍ ബെഞ്ച് തടഞ്ഞ സര്‍വേക്കാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

മുഴുവന്‍ അനുമതികളും ലഭിക്കാത്ത പദ്ധതിക്ക് വേണ്ടി നടത്തുന്ന സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഭൂ ഉടമകളാണ് ആദ്യം ഹൈ​ക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ‘​പ്രൊപ്പേസ്ഡ് പ്രോജക്റ്റിന്’ വേണ്ടി സര്‍വെ നടത്തുന്നത് നീതികരിക്കാനാകില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 20 നാണ് സര്‍വേ തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്.

ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. സര്‍ക്കാറിന്റെ അപ്പീല്‍ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ സര്‍വേക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സര്‍വേ നടപടികള്‍ വൈകുന്നതു പദ്ധതിച്ചെലവു വര്‍ദ്ധിപ്പിക്കുമെന്നും ഇതു സര്‍ക്കാരിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നുമായിരുന്നു അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!