127-ാമത് മാരാമൺ കൺവൻഷന് തുടക്കം

127-ാമത് മാരാമൺ കൺവൻഷന് തുടക്കം

മാരാമൺ: സുപ്രസിദ്ധ സുവിശേഷ സമ്മേളനമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമായി. മാർത്തോമ്മ സഭാ മേലധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത 127-മത് മാരാമൺ കൺവൻഷൻ ഇന്ന് ഉദ്‌ഘാടനം ചെയ്തു.

“വെറും കയ്യോടെ ജനത്തെ പറഞ്ഞയക്കുയല്ല സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം. അതിജീവനത്തിനായി അണയുന്നവരോടൊപ്പം കർമ്മനിരതരാകുകയാണ് അവശ്യമെമെന്ന്” തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സുവിശേഷ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. “യജമാനന്റെ സ്പർശനം എന്നെ വെത്യസ്തമാക്കി”എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചെന്നൈ ഗുരുകുൽ അധ്യാപകൻ റവ.ഡോ. ജോൺ സാമുവൽ പൊന്നുസാമി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി.

“ദൈവമാണ് ശത്രുവിൽനിന്നും നമ്മെ വിടുവിക്കുന്നതും രക്ഷിക്കുന്നതും. അതിനായി ദൈവം ചിലരെ സമയാസമയങ്ങളിൽ എഴുനേല്പിക്കുകയും ചുമതലകൾ ഏല്പിക്കയും ചെയ്യും. ദൈവം നാം കാണുന്നതിനുമപ്പുറം കാണുകയും പ്രവർത്തിക്കയും ചെയ്യുന്നു.” എന്നും സന്ദേശത്തിലൂടെ താൻ ഓർമ്മിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുത്തനിയത്രണത്തിൽ ആണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ യോഗങ്ങളിലും 1500 പേർക്ക് വീതമാണ് പ്രവേശനം. ഈ ഒരാഴ്ചമുഴുവാൻ പാമ്പാ മണൽതീരം സുവിശേഷഘോഷണങ്ങളാൽ ധന്യമായിത്തീരും. മർത്തോമ്മാ ഗായകസംഘം ഗാനങ്ങൾ അലപിക്കുന്നു.

“കോവിഡിന്റെ പിടിയിൽ അമർന്ന നാടിന്റെ പൂർണസൗഖ്യത്തിനായുള്ള പ്രാർത്ഥന” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

മാർത്തോമ്മ സന്നദ്ധസുവിശേഷ പ്രസംഗ സംഘത്തിന്റെ ചുമതലയിൽ നടത്തുന്ന ഈ സുവിശേഷ സമ്മേളനം ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷനാണ്. വിവിധ സഭാ നേതാക്കൻമാർ മേലധ്യക്ഷൻമാർ, സാമൂഹിക-രാഷ്ട്രീയ- സാംസ്ക്കാരിക നേതാക്കൻമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. വളരെ അച്ചടക്കത്തോടുകൂടി നടക്കുന്ന ഈ സമ്മേളനത്തിന്റെ ആത്മീയ സാംസ്ക്കാരിക ചൈതന്യം നാനാജാതി മതസ്ഥരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

മാർത്തോമ്മാ സഭാ നേതാക്കൻമാർക്ക്‌ പുറമെ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാബ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമസ് കത്തോലിക്കാ ബാബ, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ കൂറിലോസ് മാർതെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരും വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

സണ്ഡേസ്കൂൾ സമ്മേളനം, യുവജനസഖ്യ സമ്മേളനം, സേവികാസംഘ സമ്മേളനം സന്നദ്ധസുവിശേഷക സമ്മേളനം എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും.
ദിവസവും രാവിലെ 10 നും വൈകിട്ട് 5 നും പൊതു യോഗങ്ങളും, ദിവസവും രാവിലെ 7.30 ന് ബൈബിൾ ക്ലാസും പന്തലിൽ നടക്കും. കുട്ടികൾക്കുള്ള ബൈബിൾ ക്ലാസ് ദിവസവും രാവിലെ 7.30 ന് ഓൺ ലൈനിൽ നടക്കും.

സഭാ ഐക്യ സമ്മേളനം 16 ബുധൻ രാവിലെ 10 ആരംഭിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാബ ഉദ്‌ഘാടനം ചെയ്യും.

വാർത്ത:
ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!