ബെദെസ്ഥ മിനിസ്ട്രിയുടെ വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു.

ബെദെസ്ഥ മിനിസ്ട്രിയുടെ വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു.

റവ. സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെദെസ്ഥ മിനിസ്ട്രിയും ക്രൈസ്തവചിന്തയും ചേർന്ന് നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹ സഹായം നൽകുന്നു.

അപേക്ഷകർ തീരെ സാമ്പത്തികശേഷി കുറത്തവരായിരിക്കണം. 50,000/- രൂപാ വീതമാണ് ഏതാനും പേർക്ക് നൽകുന്നത്. പേര്, വിലാസം , ഫോൺ നമ്പർ , മാസവരുമാനം, പെൺകുട്ടിയുടെ ജോലി, കുടുബാംഗങ്ങളുടെ വിവരം, വീട്ടിലെത്താനുള്ള വഴി, പാസ്റ്ററുടെ ശുപാർശകത്ത് , എന്നിവ സഹിതം ഫെബ്രുവരി 22 – നകം , ലഭിക്കത്തക്കവണ്ണം അയയ്ക്കുക.

ക്രൈസ്തവ ചിന്തയുടെ പ്രവർത്തകർ അന്വേഷണം നടത്തി അർഹരായവരെ തെരത്തെടുക്കുന്നതാണ്. തെരഞ്ഞെടുത്ത വിവരം അറിയിച്ച ശേഷമേ വിവാഹം ഉറപ്പിക്കാവൂ.

അപേക്ഷ അയയ്ക്കേണ്ട വിലസം:

Christhavachintha, Mesh Computers
Okkal P. O, Chelamattom,

Ernakulam -683 550, Kerala

അപേക്ഷകൾ കൊറിയർ സർവ്വീസ് വഴി അയയ്ക്കരുത്. സ്പീഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!