പതിനേഴാമത് ഡോൾവൻ കൺവൻഷൻ  നാളെ

പതിനേഴാമത് ഡോൾവൻ കൺവൻഷൻ നാളെ

മസിഹി മണ്ഡലി (ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇൻഡ്യ) യുടെ പതിനേഴാമത് ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 12 ശനിയാഴ്‌ച സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും.

പ്രസ്തുത സമ്മേളനത്തിൽ യു എ ഇ കിങ്‌സ് റിവൈവൽ ചർച്ച് സ്ഥാപകൻ റവ. ദിൽ കുമാർ ദൈവവചന പ്രഘോഷണം നടത്തും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും അനേകർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ മസിഹി മണ്ഡലി ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഡോൾവൻ കൺവൻഷൻ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കിയാണ് ഈ വർഷം ഏകദിന സമ്മേളനമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ആത്മീയ സംഗമത്തിലേക്ക് കർതൃനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

സൂം ഐ ഡി: 849 5859 2950
പാസ്സ്‌കോഡ്: 1

പ്രസ്തുത സമ്മേളനം കാഹളം ടി വി, മസിഹി മണ്ഡലി ഫേസ്ബുക്ക് പേജിലൂടെയും ലൈവായി കാണാവുന്നതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!