ന്യൂഡൽഹി: ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനം രാജ്യത്തെ സൈനിക, ശാസ്ത്ര മേഖലയിലെ മുൻനിരയിലുള്ള ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും നിരീക്ഷിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സംയുക്ത സൈനിക മേധാവി ബിപിന്‍ രാവത്ത് മുതൽ സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. മൂന്ന് സേവന മേഖലകളിലെ 14 മുൻ മേധാവികളും അറ്റോമിക് എനർജി കമ്മീഷൻ മുതൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വരെയുള്ള ശാസ്ത്രജ്ഞരും പട്ടികയിൽ ഉൾപ്പെടുന്നു.
നിരീക്ഷിക്കുന്നവരിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ (എൻപിസിഎൽ) മികച്ച ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എഇആർബി); ആറ്റോമിക് എനർജി കമ്മീഷൻ (എഇസി); ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ച് (എഎംഡി); ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഇസ്റോ) എന്നീ സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
കഴിഞ്ഞ വർഷം രണ്ട് വർഷത്തെ കാലാവധി നീട്ടിക്കിട്ടിയ സിഎംഡി, എൻപിസിഐഎൽ, ആർ സതീഷ് ശർമ, ന്യൂക്ലിയർ ഫിസിസിസ്റ്റും ആറ്റോമിക് എനർജി കമ്മീഷൻ (എഇസി) മുൻ ചെയർമാനുമായ അനിൽ കകോഡ്കർ, ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എഇആർബി) മുൻ വൈസ് ചെയർമാൻ ഡോ. ആർ. ഭട്ടാചാര്യ; മുൻ ഇസ്റോ ശാസ്ത്രജ്ഞൻ രാജ്മൽ ജെയിൻ; ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ച് (എഎംഡി) ഡയറക്ടർ ലളിത് നന്ദ എന്നിവരും പട്ടികയിലുണ്ട്.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ (എൻഎസ്സിഎസ്) പട്ടികയിൽ കുറഞ്ഞത് നാല് മുൻ നയതന്ത്രജ്ഞരുണ്ട്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കർ മേനോൻ, അദ്ദേഹത്തിന് കീഴിലുള്ള ഡെപ്യൂട്ടി എൻഎസ്എ ആയ സൈബർ സുരക്ഷ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന ലത റെഡ്ഡി; ഒന്നാം യുപിഎ സർക്കാരിൽ ഡെപ്യൂട്ടി എൻഎസ്എ ആയി സേവനമനുഷ്ഠിച്ച ലീല പൊനപ്പയും 2014-2017 കാലയളവിൽ ഡെപ്യൂട്ടി എൻഎസ്എയായി സേവനമനുഷ്ഠിച്ച അരവിന്ദ് ഗുപ്തയും പട്ടികയിലുണ്ട്.
മുൻ റോ ചീഫ് വിക്രംസൂദാണ് പട്ടികയിൽ മുൻപന്തിയിലുള്ളവരിൽ ഒരാൾ. മുൻ ഐബി അഡീഷണൽ ഡയറക്ടർ ഗുർബചൻ സിംഗ്, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൈലാഷ് സേതി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.