ഗുജറാത്ത് കലാപം: മൃതദേഹമെങ്കിലും തരൂ വെന്ന് ബ്രിട്ടീഷ് എം.പി  കിം ലെഡ് ബീറ്റർ

ഗുജറാത്ത് കലാപം: മൃതദേഹമെങ്കിലും തരൂ വെന്ന് ബ്രിട്ടീഷ് എം.പി കിം ലെഡ് ബീറ്റർ

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ ശരീരാവശിഷ്ടങ്ങൾ ബ്രിട്ടനിലേക്ക് തരണമെന്ന ആവശ്യം ശക്തമാകുന്നു. നാലു ബ്രിട്ടീഷ് പൗരന്മാരെയാണ് ഗുജറാത്ത് കലാപത്തിൽ ചുട്ടു കൊന്നത്. പ്രതികളെയെല്ലാം ഗുജറാത്ത് കോടതി പിന്നീട് വെറുതെ വിട്ടു.

“ഗുജറാത്ത് കലാപത്തിന്റെ 20 വർഷങ്ങൾ” എന്ന വിഷയത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ ലേബർ പാർട്ടി എം.പി യായ കിം ലെഡ് ബീറ്ററാണ് ഈ ആവശ്യം ഉന്നയിച്ചത്. മരിച്ചവരും രക്ഷപ്പെട്ട ഒരാളും കിമ്മിന്റെ മണ്ഡലത്തിലുള്ളവരാണ്.
2002 ഫെബ്രുവരി 28 – നാണ് സബർക്കന്ധയിലെ പ്രാന്തി ജിൽ കലാപകാരികൾ ബ്രട്ടീഷ് പൗരന്മാരെ ചുട്ടു കൊന്നത്.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ മുസ്ലിംങ്ങങ്ങളായിരുന്നു അവർ. സെയ്ദ് ദാവൂദ്, ഷക്കീൽ ദാവൂദ്, മുഹമ്മദ് അസ്വത്ത് എന്നിവരെയും ഇന്ത്യാക്കാരനായ ഡ്രൈവർ യൂസഫിനെയുമാണ് ദാരുണമായി തീ കൊളുത്തി കൊന്നത്.

സെയ്ദിന്റെ അനന്തരവനായ ഇമ്രാൻ ദാവൂദ് ഓടി രക്ഷപ്പെട്ടു. ഗുജറാത്തിലെ നവസാരിയിൽ കുടുംബ വേരുകളുള്ള ഇവർ താജ് മഹൽ സന്ദർശിച്ച ശേഷം മടങ്ങിവരുമ്പോൾ ദേശീയ പാതയിൽ വച്ചാണ് ആക്രമണത്തിനിരയാകുന്നത്.

മാർച്ച് എട്ടിന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ സമീപത്ത് കത്തിക്കരിഞ്ഞ ഒരു പണിശാലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്. 13 വർഷങ്ങൾക്ക് ശേഷം കേസിലെ ആറ് പ്രതികളെയും വിചാരണക്കോടതി വെറുതേ വിട്ടു. ബ്രിട്ടീഷ് ഉദ്ദ്യോഗസ്ഥരും സാക്ഷികളായിരുന്നു ഈ കേസിൽ . ’12 മാസത്തിനുള്ളിൽ കിട്ടേണ്ട നീതി 13 വർഷമായിട്ടും കിട്ടിയില്ല’ എന്നാണ് ബ്രിട്ടനിലെ ദാവൂദ് ഫാമിലി ജസ്റ്റിസ് കാമ്പയിൻ അന്ന് പ്രതികരിച്ചത്.

20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതി സിവിൽ കോടതിയിൽ നിലവിലുണ്ട്. ദാവൂദ് കുടുബത്തിന്റെ മൃതദേഹാവാശിഷ്ടങ്ങൾ ബ്രിട്ടനിലെത്തിച്ച് ഇൻക്വസ്‌റ്റ്‌ നടത്തണമെന്നാണ് കിം ലെഡ് ബീറ്റിന്റെ അഭിപ്രായം.

ഇ.ജി. രതീഷ്, അഹമ്മദാബാദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!