കര്‍ണാടകയില്‍ ഹിജാബിന് തല്ക്കാലം അനുമതിയില്ലെന്ന് ഹൈക്കോടതി

കര്‍ണാടകയില്‍ ഹിജാബിന് തല്ക്കാലം അനുമതിയില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി കര്‍ണാടക ഹൈക്കോടതി.

വിഷയം പരിഹരിക്കുന്നത് വരെ കോളജുകളില്‍ ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോളജുകള്‍ പൂട്ടിയിടേണ്ടതില്ലെന്നും എത്രയും പെട്ടന്ന് തുറക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 14 ലേക്ക് മാറ്റിവച്ചതിനാല്‍ ഇടക്കാല ഉത്തരവില്ല.

കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും മറ്റ് രണ്ട് ജഡ്ജിമാരും അടങ്ങുന്ന മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഹിജാബ് വിഷയത്തില്‍ ഹര്‍ജികള്‍ കേള്‍ക്കാന്‍ തുടങ്ങി. കേസുകള്‍ ഹൈക്കോടതിയില്‍ നിന്ന് അടിയന്തരമായി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരസിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ് കോടതി വിധിക്കായി കാത്തിരിക്കാന്‍ സംസ്ഥാന മന്ത്രിസഭയും ബുധനാഴ്ച തീരുമാനിച്ചു.

കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച്‌ മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!