ക്യാൻസർ – ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും ഫാമിലി സെമിനാറും വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക്

ക്യാൻസർ – ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും ഫാമിലി സെമിനാറും വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക്

ഫെബ്രുവരി 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ഫാമിലി സെമിനാറിൽ വച്ച് ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്യും.

ക്രൈസ്തവ ചിന്തയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സൂം സമ്മേളനത്തിൽ ബെദെസ്ഥ മിനിസ്ട്രിയുടെ ഡയറക്ടർ റവ. സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ് താഴാംപള്ളം എന്നിവർ പ്രസംഗിക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകൾ അപേക്ഷകൾ അയച്ചു തന്നിട്ടുണ്ട്. അപേക്ഷകർ എല്ലാവരും നിർദ്ധനരാണ്. ക്രൈസ്തവ ചിന്തയുടെ പ്രതിനിധികൾ അപേക്ഷകരെ നേരിൽ കണ്ട് അന്വേഷണം നടത്തിവരുന്നു.

ഡയാലിസിസ് രോഗികൾക്കുള്ള ഫെബ്രുവരി മാസത്തെ ചികിത്സാ സഹായം അയച്ചു കഴിഞ്ഞു. 3000 രൂപ വീതമാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് അഡീഷണലായി ഫെബ്രുവരി 11 ന് ഒരു ഗഡു കൂടി ബെദെസ്ഥ മിനിസ്ട്രി സഹായിക്കുന്നതാണ്. എല്ലാവരും ഈ സൂം മീറ്റിംഗിൽ പങ്കെടുക്കാൻ അഭ്യത്ഥിക്കുന്നു.

ക്രൈസ്തവ ചിന്ത ഓവർസീസ് എഡിറ്റർ വർഗീസ് ചാക്കോ ഷാർജ, എഡിറ്റർമാരായ എം.പി. ടോണി, അനീഷ് എം.ഐപ്പ്, ഷാജി ആലുവിള എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക് : 94465 71642 വിളിക്കുക.

Join Zoom Meeting
https://us02web.zoom.us/j/85747081302?pwd=VnBuOG42cDRkdndicnJkUEdGSGZIZz09

Meeting ID: 857 4708 1302
Passcode: agbathery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!