അസംബ്‌ളീ സ്‌ ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ മാർച്ച്‌ ആദ്യവാരം

അസംബ്‌ളീ സ്‌ ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ മാർച്ച്‌ ആദ്യവാരം

പുനലൂർ : അസംബ്‌ളീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ 2022 മാർച്ച്‌ 3 മുതൽ 5 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കൺവെൻഷൻ നടക്കുക.

മൂന്നാം തീയതി വൈകിട്ട് 7 മണിക്ക് എസ്.ഐ.എ.ജി സൂപ്രണ്ട് റവ. ഡോ. വി.ടി എബ്രഹാം കൺവെൻഷൻ ഉൽഘാടനം ചെയ്യും. എസ്.ഐ.എ.ജി ജനറൽ സെക്രട്ടറി റവ. ഡോ. കെ.ജെ മാത്യു, റവ. എബി ആയിരൂർ, റവ ടി.ജെ സാമൂവേൽ, ഡോ. കെ. മുരളീധർ, റവ ഡോ വി.ടി എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ ഡോ പി എസ് ഫിലിപ്പിന്റെ നിര്യാണത്തെ തുടർന്ന് കൺവെൻഷൻ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നെങ്കിലും കഴിഞ്ഞ ആഴ്ച നടന്ന ആഡ്ഹോക് കമ്മിറ്റി ആണ് കൺവെൻഷൻ നടത്താൻ തീരുമാനിച്ചത്.

കൺവെൻഷന്റെ ജനറൽ കോർഡിനേറ്റർ ആയി മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും അഡ്ഹോക് കമ്മിറ്റി അംഗവുമായ റവ ടി. മത്തായികുട്ടിയും മീഡിയ കൺവീനവർ ആയി ഡിസ്ട്രിക്ട് സി.എ പ്രസിഡന്റ്‌ റവ. സാം ഇളമ്പലും പ്രവർത്തിക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ നൂറു പേർക്ക് മാത്രമാണ് ഓഡിറ്റോറിയത്തിൽ പ്രവേശനം നൽകുക. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും വിവിധ സോഷ്യൽ മീഡിയകളിലൂടെയും ഹാർവെസ്റ്റ് ടി.വിയിലൂടെയും കൺവെൻഷൻ വീക്ഷിക്കാവുന്നതാണ്.

എ ജി ക്വൊയർ ഗാന ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും. അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ ആയ റവ. ടി.വി. പൗലോസ്, റവ എ രാജൻ, റവ സി ജെ സാമൂവേൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!