തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പുതിയ പട്ടികയിൽ കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. എസ്. ജോയി സ്ഥാനം പിടിച്ചു.
87 സെക്രട്ടറിമാരടങ്ങിയ പട്ടികയ്ക്കൊപ്പം 10 ജനറല്‍ സെക്രട്ടറിമാരുടെ പേരും സംസ്ഥാനനേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച എണ്ണം കുറച്ച പുതിയ പട്ടികയിലുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വി.എസ് ജോയി.
മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി ജെ പൌലോസ്, മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായിരുന്ന വിജയന് തോമസ്, ദീപ്തി മേരി വര്‍ഗീസ്, ഡി. ബാബു പ്രസാദ്, ജോസി സെബാസ്റ്റ്യന്‍, വി എ നാരായണന്, മാര്ട്ടിന് ജോര്‍ജ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. 87 സെക്രട്ടറിമാര്‍ക്ക് പുറമെ 61 പേരെ നിര്‍വാഹക സമിതിയിലേക്കും നിര്‍ദേശിച്ചിട്ടുണ്ട്.
115 സെക്രട്ടറിമാരടങ്ങിയ ജംബോ പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കഴിഞ്ഞ ജൂണിലാണ് കെപിസിസി ആദ്യം പട്ടിക നല്‍കിയത്. ഭാരവാഹികളുടെ എണ്ണം കൂടിയതിന് പുറമേ വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ പാലിക്കാത്തതും വിമര്‍ശത്തിന് ഇടയാക്കി. വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ കൂടി ഉറപ്പാക്കിയാണ് എണ്ണം കുറച്ചുള്ള പുതിയ പട്ടിക ഹൈക്കമാന്‍ഡിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തിയാണ് കെപിസിസി അധ്യക്ഷന്‍ പട്ടിക പുതുക്കിയത്.
ആദ്യം സമര്‍പ്പിച്ച പട്ടികയില്‍ എംപിമാര്‍ സ്വന്തം നിലയ്ക്ക് ചില പേരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ ആക്ഷേപമുയര്ന്നവരെയെല്ലാം പുതിയ പട്ടികയില്‍ ഒഴിവാക്കി. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും ഒരു പരിധി വരെ പാലിച്ചാണ് പുതിയ ലിസ്റ്റെന്നാണ് സൂചനകള്‍.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.