മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി രമേശ് ചെന്നിത്തല.

മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി രമേശ് ചെന്നിത്തല.

മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ല. പരാതിക്കാരനെ അവഹേളിക്കുന്നതാണ് ലോകായുക്തയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ഹര്‍ജിയെന്ന് ചെന്നിത്തല പറഞ്ഞു.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വിവാദ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ഒപ്പിടുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം. സര്‍വകലാശാലാ നിയമന വിവാദങ്ങളും ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായി. വിദേശസന്ദര്‍ശനത്തിനുശേഷം ഇന്നലെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.

🔳അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടന്ന മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി എത്തിയത്. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

🔳കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നു മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ അമ്പതു ശതമാനം ജീവനക്കാരെ മാത്രമേ ജോലി ചെയ്യിച്ചിരുന്നുള്ളൂ.

🔳കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തര ഉപയോഗത്തിന് റഷ്യയുടെ സിംഗിള്‍ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന് അനുമതി. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ വാക്സീനാണ് സ്പുട്നിക് ലൈറ്റ്.

🔳പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് എഎസ്ഐയുടെ തോക്കില്‍നിന്ന് വെടിയേറ്റു. പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിനാണു കൊല്ലം പത്തനാപുരം പോലീസ് സ്റ്റേഷനില്‍ വെടിയേറ്റത്. എസ്ഐയുടെ തോക്കു പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിപൊട്ടുകയായിരുന്നെന്നു പോലീസ്. ആക്രമണത്തില്‍ എഎസ്ഐ അരുണ്‍കുമാര്‍ അടക്കം മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. പ്രതിയേയും പോലീസുകാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് 228 കോടി രൂപ. സമീപവാസികളുടെ വാഹനങ്ങള്‍, കെഎസ്ആര്‍ടി ബസുകള്‍ എന്നിവയുടെ ടോള്‍ തുകയില്‍ ഏഴു കോടി രൂപമാത്രമാണു കിട്ടിയത്. 2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അനുവദിക്കുന്ന സൗജന്യ പാസുകളുടെ ടോള്‍ തുക സര്‍ക്കാര്‍ അടയ്ക്കാന്‍ ധാരണയായത്. 2013 ല്‍ ഈയിനത്തില്‍ മൂന്നര കോടി രൂപ കിട്ടി. അതിനുശേഷം പണം കിട്ടിയില്ല. ഇപ്പോള്‍ കുടിശ്ശിക 132 കോടിരൂപയാണ്. കെഎസ്ആര്‍ടിസിയുടെ ടോള്‍ തുകയില്‍ കിട്ടാനുളളത് 96 കോടി രൂപയാണെന്നും ടോള്‍ പ്ലാസ് അധികൃതര്‍ അറിയിച്ചു.

🔳പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വീട്ടിലെ ഒന്നിലേറെ വാഹനങ്ങള്‍ക്കു യാത്രാസൗജന്യം നിഷേധിച്ചത് കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയറാണെന്ന് ടോള്‍ പ്ലാസ. അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുയാണ്. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ.കെ രാമച്ചന്ദ്രന്റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ എന്‍ജിനിയര്‍ തടഞ്ഞുവച്ച അപേക്ഷകള്‍ പാസാക്കാന്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് എംഎല്‍എ ടോള്‍ പ്ലാസയിലെ സമരം അവസാനിപ്പിച്ചത്.

🔳മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയുടെ പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും. പന്നിയങ്കരയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയ്ക്കെതിരെയാണ് സമരം. സര്‍വ്വീസ് റോഡ്, മലിനജലമൊഴുക്കാനുള്ള കാന എന്നിവയുടെ പണി പൂര്‍ത്തിയായിട്ടില്ല. തദ്ദേശവാസികളുടെ സൗജന്യ പാസിലും തീരുമാനമായില്ല. ഈ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സമരം.

🔳ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്ന് റവന്യു മന്ത്രി കെ രാജന്‍. കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ പരിധിയിലുണ്ടാകും. സജീവന്റെ ഭൂമി തരം മാറ്റ അപേക്ഷയില്‍ ഉടന്‍ നടപടിയുണ്ടാകും. റവന്യു ഓഫിസിലെ ആള്‍ക്ഷാമം പരിഹരിഹരിക്കും. ആര്‍ഡിഒ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഏജന്റുമാരുടെ ഇടപെടല്‍ നിയന്ത്രിക്കും. സജീവന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

🔳ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പാലിച്ചു വേഗത്തില്‍ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണമെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു. അപേക്ഷകളില്‍ നടപടിയെടുക്കാതെ പറവൂരിലെ മല്‍സ്യത്തൊഴിലാളിയായ സജീവന്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

🔳നെയ്യാറ്റിന്‍കര ബിഷപ്പിനെ പരിചയമുണ്ടോയെന്ന് ആദ്യം അന്വേഷിച്ചത് ദിലീപിന്റെ സഹോദരീ ഭര്‍ത്താവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇതു വ്യക്തമാക്കുന്ന ചാറ്റ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ടു പറഞ്ഞതെന്ന ദിലീപിന്റെ വാദം തെറ്റെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

🔳ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ തൊഴിലാളി സമരം. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ 1700 ജീവനക്കാരാണ് ശമ്പളവര്‍ധന ആവശ്യപ്പെട്ടു പണിമുടക്കുന്നത്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. വിമാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കുക, ഇന്ധനം നിറയ്ക്കുക തുടങ്ങിയ ചുമതലകള്‍ ഇവര്‍ക്കാണ്.

🔳പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ഛന്നി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ലുധിയാനയില്‍ നടന്ന വിര്‍ച്വല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്തു. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നുരാഹുല്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!