വിമാനത്താളങ്ങള്‍ അടച്ചുപൂട്ടി, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത മഞ്ഞുവീഴ്ചയില്‍ ചിക്കാഗോ

വിമാനത്താളങ്ങള്‍ അടച്ചുപൂട്ടി, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത മഞ്ഞുവീഴ്ചയില്‍ ചിക്കാഗോ

ശക്തമായ ശീതകാല കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചിക്കാഗോയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും പത്ത് ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്.

മിഡ് വേ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ചില ഭാഗങ്ങളിലും തടാകത്തിന്റെ മുന്‍വശത്തെ പ്രദേശങ്ങളിലും ഇതുവരെ ആറിഞ്ചിലധികം മഞ്ഞാണ് വീണിരിക്കുന്നത്.

അതേസമയം, മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടുകയും സ്കൂളുകള്‍ പ്രവര്‍ത്തനം നിലക്കുകയും ചെയ്തിട്ടുണ്ട്. എക്‌സ്പ്രസ് വേകള്‍ വൃത്തിയാക്കാന്‍ ട്രക്കുകള്‍ ഉപയോഗിച്ചെങ്കിലും മഞ്ഞുവീഴ്ചയുടെ തോത് കാരണം പ്രവര്‍ത്തികള്‍ തടസപ്പെടുന്ന സ്ഥിതിയാണുണ്ടായത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കനത്ത മഞ്ഞു വീഴ്ചയാണ് ചിക്കാഗോയില്‍ ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!