സിറിയയില്‍ വ്യോമാക്രമണത്തില്‍ ഐഎസ് തലവനെ വധിച്ചതായി യുഎസ്

സിറിയയില്‍ വ്യോമാക്രമണത്തില്‍ ഐഎസ് തലവനെ വധിച്ചതായി യുഎസ്

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണങ്ങളിഷ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

2019 ഒക്‌ടോബര്‍ 31-ന് തീവ്രവാദി ഗ്രൂപ്പിന്റെ തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഐഎസ്, നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദി അതേ പ്രദേശത്ത് യുഎസ് റെയ്ഡിനിടെ മരിച്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അബു ഇബ്രാഹിം അല്‍-ഹാഷിമി നേതൃസ്ഥാനത്തെത്തിയത്. ബാഗ്ദാദി മരിച്ചത് പോലെ അല്‍ ഹാഷിമിയും കൊല്ലപ്പെട്ടെന്നും ബോംബ് സ്ഫോടനത്തില്‍ ഹാഷിമിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമീര്‍ മുഹമ്മദ് സൈദ് അബ്ദല്‍ റഹ്മാന്‍ അല്‍ മൗല എന്നും അല്‍-ഹാഷിമി അറിയപ്പെട്ടിരുന്നു.

മേഖലയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി ഐഎസ് പുനരുജ്ജീവനത്തിനായി ശ്രമിക്കുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് യുഎസിന്റെ സൈനിക നടപടി. ഒരു ജയില്‍ പിടിച്ചെടുക്കാനായി കഴിഞ്ഞ മാസം അവസാനം 10 ദിവസത്തെ ആക്രമണം ഉള്‍പ്പെടെ ഐഎസ് നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!