വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കുന്നു: കടുത്ത നടപടികള്‍ സ്വീകരിച്ച്‌ യു.എസ്

വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കുന്നു: കടുത്ത നടപടികള്‍ സ്വീകരിച്ച്‌ യു.എസ്

വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ച്‌ യു.എസ്.

ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവും യു.എസ് പുറത്തിറക്കി. സൈന്യത്തിനെ എപ്പോഴും തയ്യാറാക്കി നിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണെന്ന് യു.എസ് സൈന്യം അറിയിച്ചു.

യു.എസ് ആര്‍മിയിലെ പട്ടാളക്കാര്‍, മിലിറ്ററി ബേസിലെ മുഴുവന്‍ സമയ ജീവനക്കാര്‍, കേഡറ്റുകള്‍ എന്നിവര്‍ക്കാണ് ഉത്തരവ് ബാധകമാവുക. എന്നാല്‍, വാക്സിനില്‍ പ്രത്യേക ഇളവ് അനുവദിച്ചവര്‍ക്ക് ഇത് ബാധകമാവില്ലെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്. 2021 ആഗസ്റ്റില്‍, എല്ലാ സൈനികര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കി പെന്റഗണ്‍ ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വാക്സിന്‍ സ്വീകരിക്കാത്തവരെ ഇപ്പോള്‍ പുറത്താക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.

അതേസമയം, യു.എസിലെ ഭൂരിപക്ഷം സൈനികര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇതുവരെ 79 സൈനികരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. വാക്സിന്‍ സ്വീകരിക്കാത്ത സൈനികര്‍ സൈന്യത്തിന് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യു.എസ് വ്യക്തമാക്കി. വാക്സിന്‍ സ്വീകരിക്കാത്ത സൈനികരെ നേരത്തെ തന്നെ യു.എസ് എയര്‍ഫോഴ്സ് പുറത്താക്കിയിരുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!