കൊറോണ വരുത്തിവച്ച വിന ചില്ലറയല്ല. ഇപ്പോള്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് ഒളിവില്‍ കഴിയേണ്ടി വന്നിരിക്കുന്നു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് വാക്സിന് നിര്ബ്ബന്ധമാക്കിയതാണ് കാര്യങ്ങള്‍ തകിടം മറിച്ചത്.
അമേരിക്കയില്‍ നിന്നും കാനഡയിലേക്കും തിരിച്ചും പതിനായിരക്കണക്കിന് ട്രക്കുകളാണ് ദിവസവും ഓടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഡ്രൈവര്‍മാര്‍ വാക്സിന് എടുത്തേ പറ്റൂ എന്ന് ട്രൂഡോ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് കാനഡയില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായതായി മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
ആയിരങ്ങളാണ് പാര്‍ലമെന്റ് വളയാന്‍ എത്തിയത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളുമട ക്കം വന്‍ ജനാവലിയാണ് ഒട്ടാവയിലെ ഭരണസിരാ കേന്ദ്രം വളഞ്ഞത്.
ട്രൂഡോ സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
ഒടുവില്‍ പ്രധാനമന്ത്രിയും കുടുബവും മുങ്ങി. കക്ഷി രഹസ്യ കേന്ദ്രത്തിലാണിപ്പോള്‍. സമരം കലാപത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
ഇതിനിടെ സമരക്കാരില്‍ ചിലര്‍ യുദ്ധസ്മാരകങ്ങളിലും ശവകുടീരങ്ങളിലും നൃത്തം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.