ചത്തീസ്ഗഡിൽ   ക്രിസ്ത്യാനിയുടെ  ഭവനം തീ വെച്ച് നശിപ്പിച്ചു.

ചത്തീസ്ഗഡിൽ ക്രിസ്ത്യാനിയുടെ ഭവനം തീ വെച്ച് നശിപ്പിച്ചു.

ഛത്തീസ്‌ഗഡ് : നാരായൺപൂർ ജില്ലയിലെ കോളർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭ വിശ്വാസി ഉജ്യാർ സിംഗിന്റെ വീട് ജനുവരി 26ന് സന്ധ്യക്ക് ചില സാമൂഹ്യ വിരോധികൾ തീ വെച്ച് നശിപ്പിച്ചു.

ഉടുതുണി ഒഴികെ എല്ലാം കത്തി ചാമ്പലായി. സംഭവം നടക്കുമ്പോൾ ഉജ്യാർ സിങ്ങും ഭാര്യയും കൃഷി ഉത്പന്നങ്ങൾ വിൽക്കാൻ മാർക്കറ്റിലും മക്കൾ തന്റെ പിതാവിന്റെ ഭവനത്തിലും ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

താലബേട ഗ്രാമത്തിൽ താമസിച്ചു വരുന്ന ഉജ്യാർസിംഗ് പത്തു വർഷമായി മാനസിക രോഗിയായിരുന്നു.
യേശു ക്രിസ്തുവിലൂടെ അത്ഭുത സൗഖ്യം പ്രാപിച്ച ഉജ്യാർ സിംഗ്, ഭാര്യയും മക്കളുമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് ഈ അത്യാഹിതം സംഭവിച്ചത്.

സ്വന്തം പുരയിടത്തിൽ കൃഷി പണി ചെയ്താണ് ഉജ്യാർ സിംഗ് കുടുംബം പോറ്റിയിരുന്നത്.
എല്ലാം നഷ്ടപെട്ട ഈ കുടുംബത്തിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതുണ്ട്

(pr. ജേക്കബ് ജോസഫ്, ഛത്തീസ്‌ഗഡ് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!