ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച്‌ കാനം രാജേന്ദ്രന്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച്‌ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം∙ ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച്‌ സിപിഐ. ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

നിയമസഭ സമ്മേളിക്കാനിരിക്കെ സഭയില്‍ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു.

നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ല. ലോകായുക്ത നിയമത്തിലെ 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നില്ല. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ കഴിയുമായിരുന്നു. അതിനുള്ള അവസരം നിഷേധിച്ചതായും കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസയം, മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ചചെയ്യാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ‘അധികാരത്തില്‍ നേരിയ ഭേദഗതി’ വരുത്തുന്നുവെന്നാണു കഴിഞ്ഞയാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ഓര്‍ഡിനന്‍സിന്റെ കരട് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതിയാണിതെന്നു ചില മന്ത്രിമാര്‍ പോലും മനസ്സിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!