അസംബ്‌ളീസ് ഓഫ് ഗോഡ് സഭാ തെരഞ്ഞെടുപ്പ് രീതി ജനാധിപത്യവിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെയുള്ള  വിധി പെന്തക്കോസ്തു സഭകള്‍ക്കും ബാധകമായേക്കും..!!

അസംബ്‌ളീസ് ഓഫ് ഗോഡ് സഭാ തെരഞ്ഞെടുപ്പ് രീതി ജനാധിപത്യവിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെയുള്ള വിധി പെന്തക്കോസ്തു സഭകള്‍ക്കും ബാധകമായേക്കും..!!

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞടുപ്പില്‍ ഇനി എല്ലാ അംഗങ്ങളും വോട്ട് ചെയ്യണമെന്ന് കേരള ഹൈക്കോടതി വിധി. പ്രാതിനിധ്യ വോട്ടവകാശം കോടതി എടുത്തു കളഞ്ഞു. 200 അംഗങ്ങളില്‍ ഒരാള്‍ക്ക് വോട്ട് എന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.

1903 മെയ് 15ന് കമ്പനി നിയമപ്രകാരമാണ് എസ്.എന്‍.ഡി.പി. യോഗം റെജിസ്റ്റര്‍ ചെയ്തത്. അന്ന് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നു. 1956ലെ കമ്പനി ആക്ട് അനുസരിച്ചാണ് അദ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1962 ല്‍ കേരള നോണ്‍ ട്രേഡിഗ് കമ്പനീസ് ആക്ട് നിലവില്‍ വന്നതോടെ ഈ നിയമത്തിന്റെ കീഴിലായി എസ്.എന്‍.ഡി.പി. യോഗം.

ഈ നിയമപ്രകാരമാണ് പ്രാതിനിധ്യ വോട്ടവകാശം (ഒരു കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന രീതി) കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ സ്ഥാപിച്ചത്. ഈ തെരഞ്ഞെടുപ്പ് രീതിയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. 1974 ലെ സര്‍ക്കാരിന്റെ ഈ ഉത്തരവ് പ്രകാരമാണ് 100 സ്ഥിരാംഗങ്ങളില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്തു കൊണ്ടിരുന്നത്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് ‘യജമാനന്മാര്‍’. ജയിച്ചുവരുന്നവര്‍ സെക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കൂലികള്‍’ മാത്രം. വെറും ഏഴാം കൂലികള്‍. ഒരു ബിരിയാണിക്ക് മറിഞ്ഞുപോകുന്ന ‘ഈ പ്രതിനിധിയാണത്രേ’ ആയിരിക്കണക്കിന് വിശ്വാസികള്‍ക്ക് വേണ്ടി ‘നീതി ബോധത്തോടും സത്യസന്ധതയോടും നിഷ്പക്ഷതയോടും’ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

ഇത് 1999 ല്‍ 200ല്‍ ഒന്ന് എന്ന രീതിയില്‍ വോട്ടവകാശം ഉള്ളവരുടെ എണ്ണം കുറയ്ക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. ഇത് തനിക്ക് ഇഷ്ടപ്പെട്ടവരെ ശാഖകളില്‍ നിന്ന് തെരഞ്ഞെടുപ്പിക്കുന്നതിനുള്ള വളത്തവഴിയായിട്ടാണ് കാണുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ യോഗം പ്രവര്‍ത്തിക്കുന്നത് നോണ്‍ ട്രേഡിഗ് കമ്പനീസ് ആക്ട് അസരിച്ചാണല്ലോ. ഇനി വെള്ളാപ്പള്ളിയ്ക്ക് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കണമെങ്കില്‍ 32 ലക്ഷം അംഗങ്ങളുടെ വോട്ടിംഗ് എന്ന തീച്ചൂളയിലൂടെ കടന്നുപോകണം.

എന്നാല്‍ ഇതുപോലുള്ള സംഘടനകളായ ഏ.ജിയും ഐ.പി.സി.യും പ്രവര്‍ത്തിക്കുന്നത് സൊസൈറ്റി അക്ട് അനുസരിച്ചാണ്. ഉദാരമായ സൊസൈറ്റി നിയമങ്ങളില്‍ പൊതുവായതൊഴിച്ച് ബാക്കിയെല്ലാം സംഘം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊടുക്കുന്ന ബൈലോ ജില്ലാ രെജിസ്ട്രാര്‍ അംഗീകരിക്കുകയാണ് പതിവ്. ഈ പഴുതിലൂടെയാണ് ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ട് ജനത്തിന് മുഴുവന്‍ വോട്ടവകാശം നിഷേധിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു രീതികള്‍ മനസിലാക്കാത്ത വിശ്വാസികളുടെ കൂട്ടമാണ് ഏ.ജിയിലുള്ളത്. ഇത് മുതലാക്കുകയാണ് അതിലെ നേതാക്കള്‍. ഒരു പ്രാദേശിക സഭയില്‍ 10 വിശ്വാസികളേ ഉള്ളു എന്നു വയ്ക്കുക. ഒരാളെ പ്രതിനിധിയായി തെരഞ്ഞെടുക്കാം. അയാള്‍ക്ക് വോട്ട് ചെയ്യാം.
1000 വിശ്വാസികളുണ്ടെങ്കിലോ എന്നാലും വോട്ട് ഒന്നേയുള്ളു. ഇനി വിശ്വാസികളുടെ എണ്ണം പതിനായിരമോ ലക്ഷമോ ആയാലും വോട്ട് ഒന്ന് മാത്രം. ഒരു സഭയിലെ നൂറോ അഞ്ഞൂറോ ആയിരമോ ഉളള വിശ്വാസികള്‍ ആഗ്രഹിക്കുന്ന ഒരു നേതാവിനെ തെരത്തെടുക്കാന്‍ ‘ഈ പ്രതിധിയ്ക്കാകുമോ’? ‘സഭ അറിയാതെ’ കോണ്‍ഫ്രന്‍സിന് പങ്കെടുക്കുന്ന പ്രതിനിധികളുമുണ്ട്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് ‘യജമാനന്മാര്‍’. ജയിച്ചുവരുന്നവര്‍ സെക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കൂലികള്‍’ മാത്രം. വെറും ഏഴാം കൂലികള്‍. ഒരു ബിരിയാണിക്ക് മറിഞ്ഞുപോകുന്ന ‘ഈ പ്രതിനിധിയാണത്രേ’ ആയിരിക്കണക്കിന് വിശ്വാസികള്‍ക്ക് വേണ്ടി ‘നീതി ബോധത്തോടും സത്യസന്ധതയോടും നിഷ്പക്ഷതയോടും’ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇത് തന്നെയാണ് വെള്ളാപ്പളളി നടേശനും പ്രതിനിധികളും ചെയ്തു കൊണ്ടിരിക്കുന്നത്. ബഹു. കേരള ഹൈക്കോടതി പൊളിച്ചടുക്കിക്കൊടുത്തു.

ഏ.ജിയിലും ഈ പ്രതിനിധികളെല്ലാം കൂടി ഒത്തുകൂടുകയാണ് നേതാക്കളെ തെരത്തെടുക്കാന്‍. ആരൊക്കെ മത്സരിക്കുന്നുവെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. എന്നാല്‍ ‘വേണ്ട പെട്ടവര്‍ക്കെല്ലാം’പിടിയുണ്ടുതാനും. ‘ഞാന്‍ മത്സരിക്കുന്നു എന്നുവെച്ചാല്‍ ഞാന്‍ ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് മുന്‍കൂട്ടി പറയുന്ന വര്‍ത്തമാനകാല ജനാധിപത്യ സംവിധാനം ഇവിടെ ഇല്ലെന്നര്‍ത്ഥം. അതുകൊണ്ട് തല്‍സമയം വിതരണം ചെയ്യുന്ന കടലാസ് കഷണത്തില്‍ കുറിച്ച് വിടുകയാണ് മത്സരാര്‍ത്ഥികളുടെ പേരുകള്‍. ഇതിന്റെ പേരാണത്രേ ‘നോമിനേഷന്‍’.

‘മനസാ വാചാ കര്‍മ്മണാ’ ഒരു തെറ്റും ചെയ്യാത്ത പാവങ്ങളായ ഉപദേശിമാര്‍ക്കിട്ട് പണികൊടുക്കുന്ന ഒരു ഏര്‍പ്പാട് കൂടിയാണിത്. ജനാധിപത്യത്തില്‍ ഒരുവന്‍ മുന്‍കൂട്ടി പറയണം ‘മത്സരിക്കാന്‍ ഞാന്‍ റെഡി; നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യണം’. ഇതല്ലെ അസംബ്‌ളി – പാര്‍ലമെന്റ് തെരത്തെടുകളില്‍ നടക്കുന്നത്. ഇതല്ലെ മറ്റ് സംഘടനകളിലും നടക്കുന്നത്.
ജനാധിപത്യത്തില്‍ ലോകരാജ്യങ്ങളിലെല്ലാം ‘കേവല ഭൂരിപക്ഷം’ മതി ജയിക്കാന്‍. ഏ.ജി.യില്‍ മൂന്നില്‍രണ്ട് വോട്ട് കിട്ടിയാലേ ജനാധിപത്യം ശക്തമാകൂവത്രേ. രാജ്യം സ്വതന്ത്രയായിട്ട് വര്‍ഷം 75 ആയി. ഇത് ഇന്ത്യയാണ്. അമേരിക്കയല്ല. സായിപ്പിന്റെ ഉച്ഛിഷ്ടവും പൊതിഞ്ഞു കെട്ടിക്കൊണ്ട് നടപ്പാണ് നമ്മള്‍.

വിശ്വാസികളുടെ പ്രശ്‌നം കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പെന്തക്കോസ്തലിസത്തിന് ചേര്‍ന്നതല്ല. അതുകൊണ്ട് ഈ പരിഷ്‌കൃത സമൂഹത്തിലെ ചില വിശ്വാസികളും പാസ്റ്ററന്മാരും എ.ജി.എന്ന പ്രത്ഥാനത്തിലെ പുഴുക്കുത്തുകള്‍ നുള്ളിക്കളയാന്‍ മുന്നോട്ട് വരുമെന്ന് ആശിക്കുന്നു.

വിഷയാധിഷ്ഠിതമായ ഒരു സ്‌നേഹ സംവാദം ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നു.


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!