തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുവാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ ഇനി മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ഒരുങ്ങും. കമ്പനി നിയമ പ്രകാരമുള്ള ഇളവുകളും ഹൈക്കോടതി വിധിയില്‍ റദ്ദാക്കിയിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന് കൊണ്ടുവന്ന 1999ലെ ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുന്നൂറ് അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പു രീതി. കമ്പനി നിയമപ്രകാരം 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ യോഗത്തിനു നല്കിയ ഇളവും ഹൈക്കോടതി റദ്ദാക്കി. വിധിയെ വിദ്യാസാഗറും ബിജു രമേശും അനുകൂലിച്ചപ്പോള്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി യോഗം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
നിലവിലെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ മാനദണ്ഡ പ്രകാരമാകും തെരഞ്ഞെടുപ്പു നടത്തേണ്ടത്. അതേസമയം വിധിക്കെതിരെ വെള്ളാപ്പള്ളി നടേശന് അപ്പീല്‍ സമര്‍പ്പിച്ചേക്കും. എസ്എന്‍ഡിപിയില്‍ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എന്‍ഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വാദം കേട്ട് വിധി പറഞ്ഞത്.
1999 കാലത്ത് നല്‍കുകയും ഇപ്പോള്‍ ഹൈക്കോടതിയില്‍ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറിയിരിക്കുന്നത്. ഇതില്‍ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു രീതികളില്‍ മാറ്റം വേണമെന്നത്. ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് അന്ന് ഇവര്‍ ജില്ലാ കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. 2008-ല്‍ ഈ കേസില്‍ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയില്‍ എസ്എന്‍ഡിപി ഹര്‍ജി ഫയല്‍ ചെയ്തു. ഫൈനല്‍ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതല്‍ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാ ണ്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.