കാലടി സമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി

കാലടി സമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി

പെരുമ്പാവൂര്‍: നിര്‍ദ്ദിഷ്ട കാലടി സമാന്തരപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്ക് അനുമതി ലഭ്യമായി.

പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ചേലാമറ്റം വില്ലേജ് പരിധിയില്‍വരുന്ന നിര്‍ദ്ദിഷ്ടപാലത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരുമ്പാള്‍ ഭൂമി നഷ്ടമാവുന്ന വ്യക്തികളുടെ യോഗം എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്തിരുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സംസ്‌കൃത സര്‍വ്വകലാശാല, അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പുതിയ പാലം വരുന്നതോടെ സഹായകരമാകും.

പെരുമ്പാവൂര്‍ അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കാലടി ശ്രീശങ്കരപ്പാലത്തിന് ബലക്ഷയംമൂലം പുതിയ പാലത്തിന് 2011ല്‍ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിന് ലാന്‍ഡ് അക്യുസിഷന്‍ ഓഫീസറായി ആലുവ നാഷണല്‍ഹൈവേ നമ്ബര്‍ 2 തഹസില്‍ദാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച്‌ നിര്‍മാണം ഉടനെ ആരംഭിക്കാനാകുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!