മാസ്‌കും വര്‍ക്ക് ഫ്രം ഹോമും വേണ്ട; ബ്രിട്ടന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

മാസ്‌കും വര്‍ക്ക് ഫ്രം ഹോമും വേണ്ട; ബ്രിട്ടന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു.

നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുളള പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിലെത്തിയതായി വിദ്ഗധര്‍ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.

വലിയ പരിപാടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷന്‍ ചടങ്ങിലും മാറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന്‍ എന്നത് അഞ്ചായി കുറച്ചു. മാര്‍ച്ച്‌ മാസത്തോടെ ഇതു അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് വാക്‌സിന്‍ നല്‍കിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണെന്നും ജോണ്‍സണ്‍ അവകാശപ്പെട്ടു.

ഔദ്യോഗിക വസന്തിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വലിയ വിമര്‍ശനവുമാണ് ബോറിസ് ജോണ്‍സണ് നേരിടേണ്ടി വന്നത്. ഈ വിഷയത്തില്‍ രാജിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കൊണ്ടുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!