കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍. എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പരമാവധി അന്‍പതു പേര്. ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടണം. മതപരമായ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നേരത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
🔳സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആലോചിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. കോളജ് പഠനം ഓണ്‍ലൈനാക്കേണ്ടി വരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
🔳തിരുവനന്തപുരത്ത് ടിപിആര്‍ 48 ആയി ഉയര്‍ന്നു. കൊവിഡ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു. രണ്ടിലൊരാള്‍ക്ക് എന്ന തോതില്‍ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളത്. മാളുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം. വിവാഹത്തിനു പരമാവധി അമ്പതു പേര്. സര്‍ക്കാര്‍ യോഗങ്ങളെല്ലാം ഓണ്‍ലൈനില്‍ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളിലെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും.
🔳ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്നു നാവികര്‍ അപകടത്തില്‍ മരിച്ചു. 11 നാവികര്‍ക്കു പരിക്കേറ്റു. മുംബൈ ഡോക് യാര്‍ഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
🔳പട്ടിണി മരണം ഒഴിവാക്കാന്‍ രാജ്യത്ത് സമൂഹ അടുക്കളകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. ഇതിനായി സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും പണവും നല്‍കണം. ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായുള്ള ബഞ്ചാണ് ഈ നിലപാടെടുത്തത്. ഭക്ഷ്യധാന്യം നല്‍കാം, എന്നാല്‍ കുടതല്‍ പണം നല്‍കാനാവില്ലെന്നു കേന്ദ്രം അറിയിച്ചു. കേസില്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും വാദം കേള്‍ക്കും.
🔳യുപിഎ ഭരണകാലത്ത് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സും സ്വകാര്യ കമ്പനിയായ ദേവാസും തമ്മിലുണ്ടാക്കിയ കരാറില്‍ തട്ടിപ്പിന്റെ വിഷമുണ്ടെന്ന് സുപ്രീംകോടതി. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ചാണ് കോടതി പരാമര്‍ശം. 2005 ലാണു കരാര്‍ ഉണ്ടാക്കിയത്. തന്ത്രപ്രധാന എസ് ബാന്‍ഡ് സ്പെക്ട്രവും ആയിരം കോടി രൂപയ്ക്ക് കൈമാറാന്‍ ധാരണയായിരുന്നു. ആരോപണം ഉയര്‍ന്നതോടെ ഇടപാട് യുപിഎ സര്‍ക്കാര്‍ റദ്ദാക്കി. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി. മാധവന് നായര്‍ ഉള്‍പ്പടെയുള്ളവരെ സിബിഐ പ്രതികളാക്കിയിരുന്നു.
🔳യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഒരു അഴിമതികൂടി തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി. രാജ്യത്തിന്റെ പണം കൊള്ളയടിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കമാണു സുപ്രീം കോടതി പുറത്തുകൊണ്ടുവന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രതികരിച്ചു.
🔳എസ്എസ്എല്‍സി, പ്ലസ് ടു ചോദ്യ പേപ്പര്‍ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയില്‍നിന്ന് 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30 ശതമാനം മാര്‍ക്കിനുള്ള ചോദ്യം ഫോക്കസ് ഏരിയക്കു പുറത്തുനിന്നാണ്. എ ഗ്രേഡ്, എ പ്ലസ് ഗ്രേഡ് ലഭിക്കാന്‍ പാഠപുസ്തകം പൂര്‍ണമായും പഠിക്കണം. എസ്സി ഇആര്‍ടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്.
🔳കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിനു കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ്. പ്രതി ജോമോന്റെ കൂട്ടാളി പുല്‍ച്ചാടി ലുധീഷിനെ എതിര് സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്. ഷാന്റെ അമ്മയുടെ പരാതിയില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും കോട്ടയം എസ്പി ഡി ശില്പ അവകാശപ്പെട്ടു.
🔳കോട്ടയം ഷാന്‍ വധക്കേസില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
🔳നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതി. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതിയിലെടുക്കാന്‍ നടപടി ആരംഭിച്ചു.
🔳കൊട്ടിഘോഷിക്കപ്പെട്ട കെ ഫോണ്‍ മേയ് മാസത്തോടെ. 140 നിയമസഭാ മണ്ഡലങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കു താഴയുള്ള നൂറു കുടുംബങ്ങള്‍ക്കു വീതം കെ ഫോണ്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക് ഷന് സൗജന്യമായി നല്‍കും. കേബിള്‍ സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
🔳വയനാട്ടില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. അഞ്ചു പേര് രക്ഷപ്പെട്ടു. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. കവര്‍ച്ചയ്ക്കായി സംഘം ഉപയോഗിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കൊളവയലില്‍ നിന്നാണ് കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാര്‍, അഖില്‍, നന്ദുലാല്‍ വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ് കുമാര്‍ എന്നിവരെ പിടികൂടിയത്. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതിയായ തൃശൂര്‍ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്.
🔳നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയാണ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കാറുണ്ടെന്നു പോലീസ് ആലുവാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
🔳കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളന പരിപാടികള്‍ വെട്ടിക്കുറച്ചു. പതാക ജാഥ, ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെര്‍ച്വല്‍ ആയിരിക്കും. പ്രതിനിധി സമ്മേളനത്തില്‍ 175 പേര് മാത്രമാണ് പങ്കെടുക്കുക. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ലാ സമ്മേളനം. ജില്ലയില്‍ രാഷ്ട്രീയ പരിപാടികള്‍ ജില്ലാ കളക്ടര്‍ നിരോധിച്ചിരിക്കേയാണ് സമ്മേളനം.
🔳ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കോണ്‍ഗ്രസുമായി സഖ്യത്തിനു സാധ്യതതേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳ദയാഹര്‍ജിയില്‍ തീരുമാനം വൈകി, പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ബോംബെ ഹൈക്കോടതി. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതികളായ രേണുക, സീമാ എന്നിവര്‍ക്കാണ് കോടതി ശിക്ഷ ഇളവ് നല്‍കിയത്. അകാരണമായ കാലതാമസം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഒമ്പതുപേരെ കൊല്ലുകയും ചെയ്ത കേസില്‍ അര്‍ധ സഹോദരിമാരായ രേണുകയും സീമയും 1996-ലാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞുങ്ങളെക്കൊണ്ട് പോക്കറ്റടിപ്പിക്കുകയും എതിര്‍ക്കുന്നവരെ കൊല്ലുകയുമായിരുന്നു രീതി.
🔳ഛത്തീസ്ഗഡിലും തെലുങ്കാനയിലും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. തെലുങ്കാനയിലെ കാരിഗുട്ട വനമേഖലയിലും ഛത്തീസ്ഗഡിലെ ബിജാപൂരിലും തന്തേവാദ ജില്ലാ അതിര്‍ത്തിയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ടു വനിതകളും ഉള്‍പെടുന്നു.
🔳ഇന്ത്യയിലേക്ക് നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുവാന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്ക് വരുമെന്ന് തീര്ച്ചയായില്ലെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് ആറ് സംസ്ഥാനങ്ങള്‍. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയും വ്യവസായ ഭീമനെ ക്ഷണിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിന്റെ രണ്ട് അയല്‍ സംസ്ഥാനങ്ങളും ടെസ്ലയെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. യുഎസ് ആസ്ഥാനമായുള്ള ടെസ്ലയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുണ്ടെന്ന് അടുത്തിടെ മസ്ക് ട്വീറ്റ് ചെയ്തിരുന്നു




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.