ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിൻ്റെ രണ്ടായിരത്തി ഇരുപത്തിരണ്ടിലെ പ്രവർത്തനോദ്ഘാടനം കൂവപ്പള്ളിൽ 17/1/2022 ന് റാന്നി സെൻറർ മിനിസ്റ്റർ പാസ്റ്റർ വറുഗീസ് ജോഷ്വാ നിർവഹിച്ചു.
മനുഷ്യർ ഭയത്തോടും,ആശങ്കയോടും കൂടെ ജീവിക്കുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയില്ല.സമൂഹത്തിൽ അധാർമ്മികത കൊടികുത്തി വാഴുന്നു.പാപം പെരുകുന്നു. യേശുക്രിസ്തുവിന് മാത്രമേ മനുഷ്യനെ രക്ഷിക്കാൻ സാധിക്കു, അതുകൊണ്ട് സകലമനുഷ്യരും യേശുവിനെ അറിയേണം. യേശുവിനെ അറിഞ്ഞവർ മറ്റുള്ളവരെ അറിയിക്കേണം എന്ന് തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ പ്രസ്താവിച്ചു.
പാസ്റ്റർ ബെന്നി ജോർജ് പ്രാർത്ഥിച്ച് ആരംഭിച്ചു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് എബ്രഹാം അദ്യക്ഷനായിരുന്ന യോഗത്തിൽ ക്രിസ്ത്യൻ ലേഡിസ് ഫെലോഷിപ്പ് പ്രസിഡൻ്റ് സിസ്റ്റർ ഷീലാ ദാസ് ആശംസകൾ അറിയിച്ചു. ബ്രദർ ഐവിൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.പാസ്റ്റർ ജോബിൻ സേവ്യർ സ്വാഗതവും, പാസ്റ്റർ എൽദോസ് പി ജോസഫ് നന്ദിയും അറിയിച്ചു.പാസ്റ്റർ മാമ്മൻ വറുഗീസിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും യോഗം അവസാനിച്ചു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.