അബുദാബി: യുഎഇയിലെ അബുദാബിയില്‍ സ്ഫോടനവും തീപിടിത്തവും. അബുദാബി വിമാനത്താവളത്തിനു സമീപത്തെ ഇന്ധന സംഭരണശാലിയില്‍ ഡ്രോണ്‍ വഴി നടത്തിയ ആക്രമണമാണ് സ്ഫോടനത്തിനു കാരണം. രണ്ട് ഇന്ത്യക്കാരുള്‍പ്പടെ മൂന്നു പേര് മരിച്ചതായും 6 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്
യെമനിലെ ഇറാന് അനുകൂല ഹൂതി സംഘടനയാണാ ആക്രമണത്തിന് പിന്നില്‍. എണ്ണക്കമ്ബനിയായ എഡിഎന്‍ഒസിയുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് സ്ഥിരീകരിച്ചു.
ഇതിനു പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന് അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.”പ്രാരംഭ അന്വേഷണത്തില്‍ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ ഡ്രോണ്‍ ആണെന്ന് കണ്ടെത്തി. സംഭവങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അബുദാബി പോലീസ് പ്രസ്താവനയില്‍ പറയുന്നു.
സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള സൈനിക സഖ്യത്തോട് പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.