ഇന്ത്യയിൽ രോഗമുക്തി നിരക്ക് 77.7%; കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 46,59,984

ഇന്ത്യയിൽ രോഗമുക്തി നിരക്ക് 77.7%; കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 46,59,984

രോഗമുക്തി നേടിയവരിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.7 ശതമാനമായി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയത് 81,533 പേരാണ്. ഇതോടെ ഇന്ത്യയിൽ കോവിഡിൽ നിന്നും മുക്തി നേടിയവരുടെയെണ്ണം 36,24,196 ആയി വർധിച്ചു. രോഗമുക്തി നേടിയവരിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓരോ ദിവസവും മഹാരാഷ്ട്രയിൽ പതിനാലായിരത്തോളം പേരും കർണാടകയിൽ പന്ത്രണ്ടായിരത്തോളം പേരുമാണ് രോഗമുക്തി നേടുന്നത്. അതേസമയം, ഇന്നലെ മാത്രം ഇന്ത്യയിൽ 97,570 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 46,59,984 ആയി ഉയർന്നു. ഇന്ത്യയിലാദ്യമായാണ് ഒരു ദിവസം ഇത്രയുമധികം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!