തീവ്രവാദികളുടെ കരങ്ങളില്‍ അമര്‍ന്ന അഫ്ഗാനിസ്ഥാന് വന്‍ ദുരിതത്തിലേക്ക് നീങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആളുകള്‍ക്ക് ജോലിയില്ല. ഭക്ഷണമില്ല. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനിലെ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണ്.
യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഏറെ കഷ്ടപ്പെടുന്നത്. അനാഥരായവര്‍ അവയവം വിറ്റ് ഉപജീവനം കണ്ടെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃക്കകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. കുട്ടികളുടെ വില എഴുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ്.
മുന്‍ സര്‍ക്കാര്‍ സേനയും താലിബാന് പട്ടാളവുമായി ഏറ്റുമുട്ടലുകള്‍ നടന്ന സ്ഥലങ്ങളിലാണ് കരളലിയിക്കുന്ന ഈ സംഭവങ്ങള്‍ നടക്കുന്നത്. രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്ന ഖല്‍ബ്, സരേപുല് , ഫര്യാബ് എന്നിവിടങ്ങളില്‍ നിന്ന് ഓടിപ്പോയവരാണ് ഇങ്ങനെ ജീവിക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.
ഈ വസ്തുകള്‍ കേട്ടറിഞ്ഞ് നിരവധി സന്നദ്ധ സംഘടകള്‍ അവിടെ എത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന് അവര്‍ ബോധവല്‍ക്കരണം നടത്തി വരുന്നു. കൂടാതെ ഭക്ഷണവും പണവും മറ്റ് സഹായങ്ങളും നല്കി അവരെ സഹായിക്കുന്നുണ്ട്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.