ടെക്‌സസിലെ സിനഗോഗിലേക്ക് കമാന്‍ഡോകള്‍ ഇരച്ചു കയറി അക്രമിയെ വെടിവെച്ചു കൊന്നു, ബന്ദികളെ മോചിപ്പിച്ചു

ടെക്‌സസിലെ സിനഗോഗിലേക്ക് കമാന്‍ഡോകള്‍ ഇരച്ചു കയറി അക്രമിയെ വെടിവെച്ചു കൊന്നു, ബന്ദികളെ മോചിപ്പിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ജൂത പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കിയ അക്രമിയെ എഫ്ബിഐ കമാന്‍ഡോകള്‍ വെടിവെച്ചു കൊന്നു.

കോളിവില്ലയിലെ ജൂതപ്പള്ളിയില്‍ പുരോഹിതന്‍ ഉള്‍പ്പെടെ നാല് പേരെയാണ് അക്രമി ബന്ദിയാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ബാക്കിയുള്ളവരുടെ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ബന്ദികളെ വിട്ടയ്ക്കണമെങ്കില്‍ ആഫിയ സിദ്ധിഖിയെ മോചിപ്പിക്കണമെന്നാണ് അക്രമി ആവശ്യപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുകയാണ് ‘ലേഡി ഖ്വൈദ’ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖി. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി മുഴക്കിയിരുന്നു.

അതുകൊണ്ട് തന്നെ, ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന, പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. ബന്ദിയാക്കിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം വിവരങ്ങള്‍ പുറത്തു വിടുമെന്ന് അവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!