ഫ്രാങ്കോ കേസ് : കന്യാസ്ത്രീക്ക് നീതി കിട്ടിയില്ലെന്ന് പോലീസ് വിലയിരുത്തൽ

ഫ്രാങ്കോ കേസ് : കന്യാസ്ത്രീക്ക് നീതി കിട്ടിയില്ലെന്ന് പോലീസ് വിലയിരുത്തൽ

ബിഷപ്പ് ഫ്രാങ്കോ പ്രതിയായിരുന്ന കേസിൽ, കന്യാസ്ത്രീക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്ന വിലയിരുത്തലിലാണ് കേരള പോലീസ് . അതുകൊണ്ടാണ് അപ്പീൽ നടപടികളുമായി പോലീസ് നീങ്ങുന്നത്. കേസിൽ സ്വന്തം നിലയിൽ അപ്പീലുമായി പോകുമെന്ന് കന്യാസ്ത്രീയും വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് സന്നദ്ധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിലെ നേരിയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ അവയെല്ലാം അവിശ്വസനീയമെന്ന് പറയാൻ കഴിയില്ല. കന്യാസ്ത്രീയുടെ മൊഴികൾ വ്യക്തമാക്കുന്നത് , തത്തയെ പഠിപ്പിച്ച് പറയിച്ചതുപോലെയല്ലെന്നാണ്. അതിനാൽ മൊഴികളിൽ നേരിയ വ്യത്യാസങ്ങൾ വരാം. അത് സ്വാഭാവിക മൊഴിയാണ്. അതിന്റെ തനിമ സുപ്രീം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്.

പ്രോസിക്യൂഷന്റെ എല്ലാ സാക്ഷികളെയും കോടതി വിശ്വാസത്തിൽ എടുത്തില്ല. നിസ്സാര കാരണങ്ങളാൽ ചിലരുടെ മൊഴി തള്ളി. സാക്ഷികൾ മുമ്പ് നൽകിയ മൊഴി ഏത് സാഹചര്യത്തിലാണെന്ന് പരിഗണിക്കണം. കന്യാസ്ത്രീകൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെടാതെ പടിച്ചു നിൽക്കാൻ വേണ്ടി നൽകിയ മൊഴികളും പിന്നീട് പോലീസിന് നൽകിയ മൊഴികളും ഏത് സാഹചര്യത്തിലുള്ളതാണെന്ന് അംഗീകരിക്കേണ്ടതുണ്ട്.

കന്യാസ്ത്രീ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെപ്പറ്റി പറഞ്ഞപ്പോൾ ഉപയോഗിച്ച വ്യത്യസ്ഥ വാക്കുകൾ വ്യത്യസ്ഥ നിലപാടുകളാണെന്ന് പറയുന്നത് ശരിയല്ല. ലൈംഗികമായും അല്ലാതെയും ഉപദ്രവം നേരിട്ടെന്ന് മാത്രമാണ് അർത്ഥമാക്കേണ്ടത്.

ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഓരോ മൊഴിയിലും വേണമെന്ന് പറയാൻ കഴിയില്ല. സഭയുടെ നേതാക്കന്മാർക്ക് നൽകിയ പരാതിയിലും ബലാൽസംഗം അടക്കമുള്ള ഉപദ്രവങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

കന്യാസ്ത്രീ, പ്രതിയുടെ അധികാരത്തിന് താഴെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. അവർ പരാതിപ്പെടാൻ വൈകിയത് ഈ കാരണത്താലാണ്. പരാതി നൽകാൻ വൈകിയതുകൊണ്ട് മാത്രം ആരോപണം തെറ്റാകുന്നില്ല.

കന്യാസ്ത്രീയുടെ ‘സമ്മതം’ എന്ന സൂചനയും ശരിയല്ല. ഇങ്ങനെ പോകുന്നു പോലീസിന്റെ വിലയിരുത്തൽ . അതുകൊണ്ട് ഫ്രാങ്കോ കേസ് ഇനി മേൽക്കോടതിയിൽ അതി തീവ്ര വിചാരണയിലേക്ക് കടക്കാനിരിക്കുന്നതേയുള്ളു. ആ കടമ്പ കൂടി കഴിഞ്ഞിട്ട് മതിയായിരുന്നു കുർബ്ബാനയർപ്പണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!