“അവര്‍ കൂട്ടക്കരച്ചിലാണ് പുറത്തേക്ക് വരുമോ എന്ന് സംശയം”

“അവര്‍ കൂട്ടക്കരച്ചിലാണ് പുറത്തേക്ക് വരുമോ എന്ന് സംശയം”

വെള്ളിയാഴ്ച കുറവിലങ്ങാട് നാടുകുന്ന് മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍ അനുകൂല വിധിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയും പിന്തുണയ്ക്കുന്ന ആറു അന്തേവാസികളും. അവര്‍ രാവിലെ മുതല്‍ പ്രാര്‍ത്ഥനയിലായിരുന്നു. ‘ഇപ്പോള്‍ പ്രതികരിക്കാനില്ല. വിധിയും ശിക്ഷയുമൊക്കെ വന്നിട്ടാകാം സംസാരം’ അവരിലൊരാള്‍ ശുഭാപ്തി വിശ്വാസം പങ്കുവച്ചു.

11 മണിക്ക് വിധിയെത്തുമ്പോള്‍ ആകെ നിശബ്ദത. അതിനിടയില്‍ കൂടുതല്‍ പോലീസുകാര്‍ ഗേറ്റിന് സുരക്ഷയൊരുക്കി. അപ്പോഴേക്കും പോലീസുകാരില്‍ ഒരാള്‍ വന്ന് മെല്ലെ പറഞ്ഞു ‘അവര്‍ കൂട്ടക്കരച്ചിലിലാണ്. പുറത്തേക്ക് വരുമോയെന്ന് സംശയം’. അവസാനം സിസ്റ്റര്‍ അനുപമയെത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളിലും നെഞ്ചുതകര്‍ന്ന വേദനകളിലും അവര്‍ വിധിയോട് പ്രതികരിച്ചു. മഠത്തിന്റെ പ്രധാന പാതയിലെ കവാടത്തില്‍ പോലീസ് കാവലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കൊഴികെ ആര്‍ക്കും അകത്തേക്ക് പ്രവേശന മുണ്ടായിരുന്നില്ല.

സിസ്റ്റര്‍ അനുപമ കണ്ണീരോടെ പ്രതികരിച്ചു.’കോടതി വിധി അവിശ്വസനീയമാണ്. പരാതിക്കാരിയായ സിസ്റ്റര്‍ക്ക് നീതി കിട്ടും വരെ പോരാട്ടം തുടരും. കേസ് അട്ടിമറിക്കപ്പെട്ടു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. ഫ്രാങ്കോ മുളയ്ക്കല്‍ സ്വാധീനമുള്ള ആളാണ്.’

വിചാരണ കോടതി ഉത്തരവ് ഇന്ത്യന്‍ നിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധിയായാണെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്.പി ഹരിഹരന്‍ എസ് പറഞ്ഞു.

‘പ്രതീക്ഷിക്കാത്ത വിധിയാണ്. ഫ്രാങ്കോ ശിക്ഷിക്കപ്പെട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതാണ്. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം മറ്റ് തീരുമാനങ്ങള്‍ ഉണ്ടാകും’ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.

‘നിരവധി തെളിവുകളുണ്ടായിട്ടും സ്ത്രീ വിരുദ്ധ വിധിയായിപ്പോയി’ കേരള ക്രിസ്റ്റ്യന്‍ റിഫോര്‍മേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു.

‘ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടിക്കുന്നതാന്നെന്ന്’ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ ട്വീറ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!