യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ രണ്ടായിരാമത് വർഷം ഏ ജി ലോക കൗൺസിൽ ആഘോഷിക്കുന്നു.

യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ രണ്ടായിരാമത് വർഷം ഏ ജി ലോക കൗൺസിൽ ആഘോഷിക്കുന്നു.

യേശുക്രിസ്തുവിൻ്റെ 2000 മത് സ്വർഗ്ഗാരോഹണത്തിൻ്റെ ആഘോഷത്തിനു 2021ൽ തുടക്കം കുറിച്ചു.മഹാ ദൗത്യനിർവ്വഹണത്തിൻ്റെ പൂർത്തീകരണം ലക്ഷ്യമിട്ടുള്ള ആഘോഷമാണ് WAGF ൻ്റെ MM33 ഇനിഷ്യേറ്റിവ്. അടുത്ത 12 വർഷം അതായത് 2033 വരെ സുവിശേഷീകരണം, ശിഷ്യത്വം, സഭാ സ്ഥാപനം തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കണമെന്നാണ് വേൾഡ് എജി ഫെല്ലോഷിപ് എക്സിക്യുട്ടീവ് കമ്മറ്റിയുടെ പ്രഖ്യാപനം.

2033 ആകുമ്പോഴേക്കും യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിന് 2000 വർഷം പൂർത്തിയാകും. യേശു ഉയർത്തെഴുന്നേറ്റ്, സ്വർഗ്ഗാരോഹണം ചെയ്ത വർഷമായ എഡി 33 നെത്തുടർന്നാണ് WAGF MM 33 എന്ന പേരിൽ ദൈവരാജ്യവ്യാപനത്തിൻ്റെ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.റോ മൻ സംഖ്യ MM33 എന്നാൽ 2033,കൂടാതെ മാൻഡേറ്റും മിഷനും എന്ന് കൂടെ അർത്ഥമാക്കുന്നു.M ഉദേശിക്കുന്നത് മിലേനിയം (ആയിരം വർഷം )

ഡൊമിനിക്ക് ഇയോ ആണ് MM33 ടാസ്ക് ഫോഴ്സിൻ്റെ ചെയർമാൻ.ഏഷ്യ പസഫിക് എ ജി ഫെല്ലോഷിപ്പിൻ്റെ ചെയർമാനായിട്ടും ഇയോ സേവനം ചെയ്യുന്നു.
അസംബ്ളീസ് ഓഫ് ഗോഡിന് ആഗോള വ്യാപകമായി നിലവിൽ 3,70000 സഭകളും 69.2 മില്യൺ പ്രവർത്തന മണ്ഡലങ്ങളുമുണ്ട്‌.

ഇന്ത്യ, ഉർഗ്വേ, ഗ്രേറ്റ് ബ്രിട്ടൺ, സ്വീഡൻ, കൊളമ്പിയ, ഹോം കോംങ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ എജി സഭാധികാരികളുടെ ശക്തമായ പിന്തുണയാണ് MM33 ക്ക് ലഭിച്ചിരിക്കുന്നത്. ലോകത്തിൽ, ഇന്ത്യയിലെ ക്രിസ്തീയ സമൂഹം വളരെ ചെറിയ ശതമാനത്തിൽ ഒതുങ്ങുന്നതാണെന്ന് WAGF ൻ്റെ വൈസ് ചെയർമാനും ഇന്ത്യയിലെ എജി ൻ്റെ സൂപ്രണ്ടുമായ ഡോ. പാസ്റ്റർ ഡി.മോഹൻ പറഞ്ഞു.

-പോൾ മാള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!