ഭോപ്പാല്‍: കൃഷിയിടം നശിപ്പിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് കന്നുകാലികളെ മുന്‍സിപ്പല്‍ ഓഫീസിലേക്ക് കടത്തിവിട്ട് കര്‍ഷകരുടെ പ്രതികാരനടപടി. മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ഉള്‍പ്പെടുന്ന അക്കോഡ ടൗണിലാണ് സംഭവം നടന്നത്.
പ്രദേശത്ത് ഗോശാലകള്‍ ഇല്ലാത്തിനാല്‍ നൂറുകണക്കിന് പശുക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. ഇവ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രാമവാസികളുടെ നടപടി.
തിങ്കളാഴ്ച ഏകദേശം 800 പശുക്കളെ ഗ്രാമവാസികള്‍ അക്കോഡ മുന്‍സിപ്പല്‍ വളപ്പിലേക്ക് കൊണ്ടുവന്ന് പൂട്ടിയിട്ടതായി ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ രംഭന് സിംഗ് ഭദോറിയ പറഞ്ഞു. പശു സംരക്ഷണ കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പൗരസമിതിക്ക് കൈമാറിയിട്ടില്ല. ബുധനാഴ്ച ജില്ലാ കളക്ടറെ കണ്ട് വിഷയം അറിയിക്കുമെന്നും ഓഫീസര്‍ അറിയിച്ചു.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.