പ്രാർത്ഥനാ ധ്വനി ഡൽഹി & യു.പി. ചാപ്റ്റർ ഉദ്‌ഘാടനം

പ്രാർത്ഥനാ ധ്വനി ഡൽഹി & യു.പി. ചാപ്റ്റർ ഉദ്‌ഘാടനം

2022 ജനുവരി മാസം 10-ാം തീയതി, തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30 മുതൽ 9 മണി വരെ സൂം പ്ലാറ്റുഫോമിലൂടെ പ്രാർത്ഥനാ ധ്വനി ഡൽഹി & യു.പി. ചാപ്റ്റർ ഉദ്‌ഘാടനം നടത്തപ്പെട്ടു.

പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ കെ ജോയ് (patron-ഐപിസി ഡൽഹി സ്റ്റേറ്റ്) ദൈവ വചനം ശുശ്രൂഷിക്കുകയും ചാപ്റ്റർ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും 120 ഡിവൈസിലായി നിരവധി പേർ പങ്കെടുത്തു. പ്രാർത്ഥനാ ധ്വനി ഡൽഹി & യൂ.പി. സിംഗേഴ്സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

പ്രാർത്ഥനാ ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൻ ഡാനിയേൽ പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ ധ്വനി പ്രതിനിധികൾ പങ്കെടുത്തു. പാസ്‌റ്റർ ജോൺ തോമസിന്റെയും (ഡൽഹി -യുപി ചെയർമാൻ ) പാസ്‌റ്റർ കെ. വി. ജോസഫിന്റെയും (ഡൽഹി -യുപി കോർഡിനേറ്റർ ) നേതൃത്വത്തിൽ ചാപ്റ്റർ ഉദ്‌ഘാടനം വളരെ ഭംഗിയായി നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!