വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്ന ഭാഷയാണോ ഇത്; കേരള വിസിയുടെ കത്തിനെതിരേ ഗവര്‍ണര്‍

വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്ന ഭാഷയാണോ ഇത്; കേരള വിസിയുടെ കത്തിനെതിരേ ഗവര്‍ണര്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തന്റെ നിര്‍ദേശത്തിന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നല്‍കിയ മറുപടി കത്തിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയുടെ ഒരു വിസിയുടെ കത്ത് കണ്ട് കേരളത്തിനു പുറത്ത് എനിക്ക് മുഖം കാണിക്കാന്‍ മാനക്കേടാണ് ഇപ്പോള്‍. വിദ്യാഭ്യാസമുള്ള ഒരു വ്യക്തി എഴുതുന്ന കത്താണോ ഇത്. ഇത് എന്തുതരം ഭാഷയാണ് എന്ന് വിദ്യാഭ്യാസമുള്ളവരെല്ലാം ചിന്തിക്കുന്നുണ്ട്.

വര്‍ഷങ്ങളായി കേരള യൂണിവേഴ്‌സിറ്റിയുടെ കോണ്‍വെക്കേഷന്‍ നടന്നിട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതിലേക്ക് ചര്‍ച്ചയായത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഒരു യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങ് നടത്താന്‍ തന്നെക്കാള്‍ നല്ലത് രാഷ്ട്രപതി അല്ലേ എന്ന് താന്‍ വിസിയോട് ചോദിച്ചു. അവരും അത് അംഗീകരിച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി എത്തുമ്പോള്‍ അദ്ദേഹത്ത് ഡി ലിറ്റ് നല്‍കുന്നത് കൂടി പരിഗണിക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. രാഷ്ട്രപതിഭവന്റെ പുതിയ നിലപാട് പ്രകാരം സ്വന്തം രാജ്യത്തെ സര്‍വകലാശാലകളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ട എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ദല്‍ഹിയില്‍ പ്രത്യേക കേസ് ആയി പരിഗണിക്കണമെന്ന് രാഷ്ട്രപതി ഭവനെ അറിയിക്കാമെന്ന് താന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശക്ക് പിന്നീട് പറ്റില്ല എന്നാണ് വിസി ഫോണിലൂടെ മറുപടി നല്‍കിയത്. ആ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി. പത്തു മിനിറ്റോളം താന്‍ സ്തബ്ദനായി പോയി. ഇതേത്തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. സിന്‍ഡിക്കേറ്റ് വിളിച്ച്‌ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതും ധിക്കരിക്കപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് മൂന്നു മറുപടിക്കത്ത് കിട്ടി. ശുപാര്‍ശ തള്ളിയത് ഫോണിലൂടെ അറിയിച്ച വിസിയോട് തനിക്ക് അതു് രേഖമൂലം നല്‍കാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശത്തിനാണ് വിസി കുത്തിക്കുറിച്ച്‌ കത്ത് നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എതിര്‍ത്തു എന്ന് അറിയിച്ചപ്പോള്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ എങ്ങനെ എതിര്‍ത്തു എന്ന ചോദ്യത്തിന് വിസി മറുപടി നല്‍കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!