അമേരിക്കൻ ആശുപത്രികളിൽ രോഗികളുടെ തിരക്ക്. കഴിഞ്ഞ ശനിയാഴ്ച 4.68 ലക്ഷം പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൊവിഡ്-19 ബാധിച്ച് ശനിയാഴ്ച മരിച്ചത് 669 പേർ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഡിസംബർ അവസാനം മുതൽ ക്രമാതീതമായി ഉയരുകയാണ്. ഇവരിൽ അധികം പേരും ഒമിക്രോൺ ബാധിതരാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നുവെങ്കിലും മരണം വളരെ കുറവാണ്.
കാലിഫോർണിയായിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ തൊട്ടടുത്ത് നിൽക്കുന്നു.
ബ്രിട്ടനിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. കഴിഞ്ഞ ശനിയാഴ്ച 1.46 ലക്ഷം രോഗം ബാധിച്ചു. 313 പേർ മരിച്ചു. യൂറോപ്പിൽ മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് ബ്രിട്ടൻ. റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 3.16 ലക്ഷം പേർ മരിച്ചു.
അമേരിക്കയിൽ ഫൈസറിന്റെ ഉൾപ്പെടെ മികച്ച വാക്സിനുകൾ സുലഭമായി കിട്ടാനുണ്ടെങ്കിലും നല്ലൊരു വിഭാഗം ആളുകൾ ഇപ്പോഴും വാക്സിൽ എടുത്തിട്ടില്ല. മനുഷ്യാവകാശങ്ങൾക്ക് മുൻ തൂക്കം കൊടുക്കുന്ന അമേരിക്കയിൽ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാക്സിൽ എടുപ്പിക്കാനാവില്ല. അന്ധമായ മത സ്വാധീനത്താൽ ചില മതവിശ്വാസികൾ വാക്സിനേഷന് എതിരാണെന്നും കേൾക്കുന്നു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.