മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ. ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ. ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിച്ചു.

നോബല്‍ പ്രൈസ് ജേതാവ് മദര്‍ തെരേസ കല്‍ക്കട്ടയില്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ. ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ചയാണ് വിദേശ സഹായം സ്വീകരിക്കുന്ന ഈ ലൈസന്‍സ് പിന്‍വലിച്ചത്.

ബാങ്കില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള തടസ്സങ്ങളും മാറിയിട്ടുണ്ട്. ജനുവരി ഏഴു മുതല്‍ ലൈസന്‍സ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എഫ്.സി.ആര്‍.എ. അക്കൗണ്ട് സര്‍ക്കാര്‍ പിന്‍വലിച്ചതോടെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി.

ഡിസംബര്‍ 25-ന് ലൈസന്‍സ് റദ്ദായതോടെ പ്രാദേശിക സഹകരണത്തോടെയാണ് ധര്‍മ്മ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധം ഉയര്‍ന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസും നിശിതമായി കേന്ദ്രത്തിനെതിരെ വിമർശനമുയർത്തി.

ബ്രിട്ടീഷ് പാർലമെന്റിൽ വരെ ഈ വിഷയം ചർച്ചപ്പെട്ടു. മിഷണറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ വീണ്ടും അതുമതി നൽകിയതിൽ സന്തോഷിക്കുന്നതായി ചാരിറ്റി വക്താവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!