ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കൊപ്പം ഹിന്ദു മത സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ. ലൈസന്‍സും തള്ളി.

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കൊപ്പം ഹിന്ദു മത സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ. ലൈസന്‍സും തള്ളി.

ആറായിരത്തോളം എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞ കൂട്ടത്തില്‍ പ്രശസ്ത ഹിന്ദു സ്ഥാപനങ്ങളും ഉണ്ട്. രാമകൃഷ്ണ മിഷന്‍, തിരുമല തിരുപ്പതി ദേവസ്ഥാനം, ഷിര്‍ദിയിലെ ശ്രീസായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റ് എന്നിവയുടെ വിദേശ സഹായം സ്വീകരിക്കുന്ന എഫ്.സി. ആര്‍.എ. ലൈസന്‍സ്സുകളും തള്ളിക്കളഞ്ഞിട്ടുണ്ട്.

തിരുപ്പതി ദേവസ്ഥാനത്തിന്റെ എഫ്.സി.ആര്‍.എ. അക്കൗണ്ടില്‍ 13.5 കോടി ഉണ്ടെന്ന് കഴിഞ്ഞ വര്‍ഷം നല്‍കിയ കണക്കില്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത രാമകൃഷ്ണ മിഷന്റെ അക്കൗണ്ടില്‍ 1.3 കോടി രൂപയും ഉണ്ടായിരുന്നു. 5 കോടിയാണ്‌ സായിബാബ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്‌.

തള്ളിയവയില്‍ ഏറെയും ക്രൈസ്തവ സ്ഥാപനങ്ങളുടെ ലൈസന്‍സുകളാണ്. വിദേശപണം സ്വീകരിക്കുന്നതിനും ചെലവാക്കുന്നതിനും വ്യക്തമായ നിയമമുണ്ട്. അത് പാലിക്കാന്‍ തയ്യാറാകാത്തവരുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്.

എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കാന്‍ ഡിസംബര്‍ 31ന് മുമ്പ് അപക്ഷിക്കണമായിരുന്നു. 5789 സ്ഥാപനങ്ങളും സംഘടനകളും ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. 179 സന്നദ്ധ സംഘടനകളുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തു.

മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസസ് പുതുക്കി നല്‍കാത്തത് ചട്ടങ്ങള്‍ പാലിക്കാത്തതുകൊണ്ടാണെന്ന് കേന്ദ്രം വിശദീകരിക്കുകയുണ്ടായി.ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിഷേധം പോലും ഉണ്ടായില്ല.

പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളജിന്റെ എഫ്.സി.ആര്‍.എ. ലൈസന്‍സും നഷ്ടമായിട്ടുണ്ട്. 1927-ല്‍ സ്ഥാപിച്ച ഈ ബൈബിള്‍ കോളജ് അസംബ്‌ളീസ് ഓഫ് ഗോഡിന്റെ അഭിമാന സ്ഥാപനമാണ്.
സ്ഥാപനത്തിന്റെ അധികാരികളുടെ ഭാഗത്തു നിന്നും ഇതുവരെയും പ്രതിഷേധസ്വരം ഒന്നും മുഴങ്ങിക്കേട്ടില്ല. സഭയിലെ എഴുത്തുകാരുടെ . സംഘടനയായ ‘അഗ്മയും’ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

ബെഥേല്‍ ബൈബിള്‍ കോളജ് എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കാന്‍ അപക്ഷ നല്‍കിയോ എന്ന കാര്യത്തിലും സംശയമുണ്ട്. ലൈസന്‍സ് ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് ബി.ബി.സി അധികൃതര്‍ ചിന്തിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പുതുക്കാന്‍ അപേക്ഷ നല്‍കാത്തവരുടെ ലൈസന്‍സ് തള്ളിക്കളഞ്ഞു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് വേണ്ടാത്തത് കൊണ്ട് അപേക്ഷിച്ചില്ല. കണക്കുകള്‍ കൃത്യമായി കൊടുക്കാത്തവരുടേതാണ് തള്ളിക്കളഞ്ഞത്. ഇതാണ് ഐ.പി.സി.യ്ക്ക് പറ്റിയത്. എഫ്.സി.ആര്‍.എ ഡിപ്പാര്‍ട്ട്‌മെന്റ് ഇട്ട പെനാല്‍റ്റി അന്നടച്ചിരുന്നെങ്കില്‍ ഒരുപക്ഷേ പുതുക്കിക്കിട്ടുമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പൂട്ടാന്‍ ഹൈക്കോടതിയില്‍ പോയതോടെ എല്ലാം ‘ശുഭമായി’ പര്യവസാനിച്ചു. എഫ്.സി.ആര്‍.എ. പുതുക്കിക്കിട്ടും, കിട്ടുന്നു, കിട്ടിക്കൊണ്ടിരിക്കുന്നു, ഇതാ എത്തിപ്പോയി എന്നൊക്കെപ്പറഞ്ഞിട്ട് എന്തായോ ആവോ ?


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!