ഏ.ജി മലയാളം ഡിസ്ട്രിക്ട് ഭരണം സൗത്ത് ഇന്ത്യാ അസംബ്ളീസ് ഓഫ് ഗോഡ് ഏറ്റെടുത്തു; വി.റ്റി. ഏബ്രഹാം അഡ്ഹോക്ക് കമ്മറ്റി ചെയർമാൻ

ഏ.ജി മലയാളം ഡിസ്ട്രിക്ടിന്റെ ഭരണം ഇനി എസ്.ഐ.എ.ജി.യുടെ കരങ്ങളില്‍. എസ്.ഐ.ഏ.ജി യുടെ നേതൃത്വത്തില്‍ പുതിയ അഡ്ഹോക്ക് കമ്മറ്റിയും നിലവില്‍ വന്നു. എസ്.ഐ.എ.ജി. സൂപ്രണ്ട് ഡോ. വി.റ്റി. ഏബ്രഹാമാണ് അഡ്ഹോക്ക് കമ്മറ്റി ചെയര്‍മാന്‍.

മലയാളം ഡിസ്ട്രിക്ട് കമ്മറ്റിയില്‍ നിലവിലുണ്ടായിരുന്ന സെക്രട്ടറി പാസ്റ്റര്‍ റ്റി.വി. പൗലോസ്, ട്രഷറാര്‍ പാസ്റ്റര്‍ ഏ.രാജന്‍ എന്നിവര്‍ അഡ്‌ഹോക്ക് കമ്മറ്റിയില്‍ ഉണ്ട്. കൂടാതെ മുന്‍ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ റ്റി. മത്തായിക്കുട്ടി, പാസ്റ്റര്‍ സി.ജെ ശാമുവല്‍ എന്നിവരെയും അഡ്‌ഹോക്ക് കമ്മറ്റി അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. കാതലായ തീരുമാനങ്ങള്‍ എടുക്കാന്‍ അഡ്ഹോക്ക് കമ്മറ്റിയ്ക്ക് അധികാരമുണ്ടെന്ന് തോന്നുന്നില്ല. എത്രയും വേഗം മലയാളം ഡി.ന്റെ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ അവരോധിക്കുക എന്നതാണ് അഡ്ഹോക്ക് കമ്മറ്റിയുടെ ദൗത്യം.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുക എന്നതു അസാദ്ധ്യമാണ്. ഹാളുകള്‍ക്കുള്ളില്‍ 75 പേര്‍ക്കേ സമ്മേളിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളു. പുറത്ത് 150 പേര്‍ക്കും ഒത്തുകൂടാം.

1500 ലധികം ആളുകള്‍ പങ്കെടുക്കേണ്ട ഏ.ജി. മലയാളം ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് അടുത്ത നാളുകളിലെങ്ങും നടത്താനാവുമെന്ന് തോന്നുന്നില്ല.

കൊവിഡ് കുറയുകയും കൊവിഡ് പ്രോട്ടോക്കോളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയും ചെയ്യാത്തിടത്തോളം കാലം ഇലക്ഷന്‍ ഉടനെയെങ്ങും നടത്താനായില്ല. പാസ്റ്റര്‍മാരുടെ സ്ഥലംമാറ്റമാണ് കീറാമുട്ടിയായി കിടക്കുന്നത്. ഈ കാര്യത്തില്‍ കോടതി വിധി ഉണ്ടെങ്കില്‍ അത് മാറ്റി പാസ്റ്റര്‍മാരുടെ സ്ഥലം മാറ്റം സുഗമമാക്കേണ്ടതാണ്. ഒപ്പം സഭയില്ലാതെ നില്‍ക്കുന്ന പാസ്റ്ററന്മാര്‍ക്ക് പുതുതായി നിയമനവും നല്‍കണം.

അഡ്‌ഹോക്ക് കമ്മറ്റിയാണെന്ന് വച്ച് എസ്.ഐ. ഏ.ജി അനങ്ങാപ്പാറ നയം സ്വീകരിച്ചാല്‍ മലയാളം ഡിസ്ട്രിക്ട് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും എന്ന് അഡ്‌ഹോക്ക് കമ്മറ്റിക്കാരും ചെയര്‍മാനും ഓര്‍ത്താല്‍ നന്ന്.

വസ്തു വാങ്ങലും കൊടുക്കലും പോലുള്ള വലിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. ഒരു പള്ളയില്‍ നിന്നും അടുത്ത പള്ളിയിലേക്ക് പുരോഗിതരെ മാറ്റുക എന്നത് സാധാരണ നടപടി ക്രമം മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!