🔳ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന് ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
🔳പോലീസും ഗുണ്ടകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്ത കുത്തഴിഞ്ഞ സേനയായി പോലീസ് അധപതിച്ചെന്നും സതീശന് കുറ്റപ്പെടുത്തി.
🔳കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ എഎസ്ഐ മര്‍ദ്ദിച്ച സംഭവം സ്പെഷല്‍ ബ്രാഞ്ച് എസിപി അന്വേഷിക്കും. മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ അറിയിച്ചു.
🔳പൊലീസിനെതിരെ എപ്പോഴും വിമര്‍ശനം ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പൊലീസുകാരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏതു കാലത്താണ് പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകാതിരുന്നത്? അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ല. കാനം പറഞ്ഞു.
🔳അമിതമായി മദ്യപിച്ചയാള്‍ റിസര്‍വേഷന്‍ ബര്‍ത്തില്‍ ഇരിക്കുന്നതായി വനിതാ യാത്രക്കാര്‍ പരാതിപ്പെട്ടപ്പോഴാണ് പോലീസ് എഎസ്ഐ ഇടപെട്ടതെന്ന് മാവേലി എക്സ്പ്രസിലെ ടിടിഇ കുഞ്ഞുമുഹമ്മദ്. ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന് മാനേജര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. സംഭവം നടക്കുമ്പോള്‍ താന്‍ ടിക്കറ്റ് പരിശോധനയിലായിരുന്നെന്നും ടിടിഇ അറിയിച്ചു.
🔳ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുകയോ ചവിട്ടുകയോ ചെയ്തിട്ടില്ലെന്ന് എഎസ്ഐ പ്രമോദ്. ടിക്കറ്റില്ലാത്ത യാത്രക്കാരനെ വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുക മാത്രമാണ് ചെയ്തത്. ഇയാള്‍ ആരെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും എഎസ്ഐ.
🔳ട്രെയിന്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു തരണമെന്ന് ഉത്തരവിട്ടു.
🔳 സില്‍വര്‍ ലൈന്‍ പദ്ധതിക്കു ജനപിന്തുണ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൗരപ്രമുഖരുമായി ചര്‍ച്ചയ്ക്ക്. സംസ്ഥാനത്തെ എംപിമാര്‍, എംഎല്‍എമാര്‍ അടക്കം എല്ലാ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളുമായും ചര്‍ച്ച ചെയ്യും. ഈ മാസം 25 നാണ് മാധ്യമ മേധാവികളുമായുള്ള ചര്‍ച്ച.
🔳കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ എഎസ്ഐ യാത്രക്കാരനെ മര്‍ദ്ദിച്ചു. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ കയറിയതിനു യാത്രക്കാരന്റെ നെഞ്ചിലും മറ്റും ചവിട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. റെയില്‍വേ പോലീസിലെ എഎസ്ഐ പ്രമോദിനെതിരേയാണ് ആരോപണം.
🔳മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്നു മൂന്നിനു ക്ലിഫ് ഹൗസില്‍ എഡിജിപിമാരുടെ യോഗമാണ് ചേരുന്നത്. പൊലീസിനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണു യോഗം. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ മുതലുള്ളവരുടെ യോഗം മുഖ്യമന്ത്രി നേരത്തെ വിളിച്ചിരുന്നു.
🔳തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്കു സമീപം വന്‍ തീപിടിത്തം. ആക്രിക്കടയില്‍ ആരംഭിച്ച തീ സമീപത്തെ കെട്ടിടങ്ങളിലേക്കും പറമ്പിലേക്കും ആളിപ്പടര്‍ന്നു. സമീപത്തെ ജനങ്ങളെ മാറ്റി. ചെറിയ പുകയായി തുടങ്ങി പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നു. തീയണയ്ക്കാന്‍ അഗ്നിശമന സേനയുടെ ഒരു യൂണിറ്റു മാത്രമാണ് ആദ്യം എത്തിയത്. കൂടുതല്‍ ടാങ്കര്‍ യൂണിറ്റുകള്‍ എത്താന്‍ വൈകി. നാലു മണിക്കൂറിനുശേഷമാണ് തീയണയ്ക്കാനായത്. വൈദ്യുതി പോസ്റ്റില്‍നിന്നാണു തീ പടര്‍ന്നതെന്ന് ആക്രികടക്കാരന്‍.
🔳ഈ മാസം അവസാനത്തോടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി.
🔳ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നതു രാജ്യത്തിനെതിരായ കുറ്റമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. മതത്തിനതീതമായി സമൂഹത്തിനു വേണ്ടിയായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങളെന്ന് കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150 ാം ചരമവാര്‍ഷിക സമാപന ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ചാവറയച്ചന്റെ സാമൂഹ്യ- വിദ്യാഭ്യാസ രംഗങ്ങളിലുള്ള സംഭാവനകള്‍ സമൂഹത്തിനു ഗുണം ചെയ്തെന്നും ഉപരാഷ്ട്രപതി.
🔳സില്‍വര്‍ ലൈന്‍ പദ്ധതി ആദ്യം ചര്‍ച്ച ചെയ്യേണ്ടത് നിയമസഭയിലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പൗരപ്രമുഖരുടെ യോഗത്തിലല്ല വിഷയം ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. തങ്ങളെ യോഗത്തിനു ക്ഷണിച്ചിട്ടില്ലെന്നും സതീശന്.
🔳ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായ ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്ന ആവശ്യത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യന്റെ പിതാവ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന സോണിയ സെബാസ്റ്റ്യന്‍ നിലവില്‍ അഫ്ഗാന് ജയിലിലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
🔳സിപിഎം ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളില്‍നിന്ന് വിട്ടുനിന്നതിന് വിമര്‍ശനങ്ങള്‍ നേരിട്ട എസ് രാജേന്ദ്രന് ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കില്ല. തനിക്കെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ തീരുമാനം.
🔳മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സമരണാര്‍ത്ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അവാര്‍ഡു നേടിയത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
🔳എല്ലായിടത്തും കോണ്‍ഗ്രസിനു ബദലാകാന്‍ ഇടതുപക്ഷത്തിനു സാധിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊളിറ്റ് ബ്യൂറോ അംഗം ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയാണെന്നും കാനം.
🔳ആലപ്പുഴയിലെ ബിജെപി പ്രവര്ത്തകന് രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേര്‍ പിടിയിലായി. കേസില്‍ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
🔳മന്ത്രി വി.എന്‍. വാസവന് സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഗണ്‍മാനു പരിക്ക്. മന്ത്രിക്കു പരിക്കില്ല. ഗണ്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം പാമ്പാടിയിലാണ് അപകടമുണ്ടായത്.
🔳പൊലീസിനായുള്ള ഹെലികോപ്ടറിന്റെ വാടക സംബന്ധിച്ച് ചിപ്സണ്‍ ഏവിയേഷനുമായി ചര്‍ച്ച നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. വാടക വീണ്ടും കുറയ്ക്കാനാണ് നാളെ അന്തിമ ചര്‍ച്ച നടത്തുന്നത്. 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍. അതുകഴിഞ്ഞുള്ള ഓരോ മണിക്കൂറും 90,000 രൂപയാണ് നല്‍കേണ്ടത്.
🔳ആഭ്യന്തരം ഭരിക്കുന്ന ആശാന് കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍. ട്രെയിനില്‍ യാത്രക്കാരനെ പൊലീസുകാരന് മര്‍ദ്ദിച്ചതില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഷാഫിയുടെ പ്രതികരണം.
🔳കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സീനേഷന് തുടക്കം. രാജ്യമാകെ രജിസ്റ്റര്‍ ചെയ്തത് 12 ലക്ഷം കുട്ടികള്‍. 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് കേരളത്തില്‍ 551 കേന്ദ്രങ്ങളാണുള്ളത്. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് നല്‍കുന്നത്.
🔳തൃശൂര്‍ വെങ്ങിണിശേരിയില്‍ പതിനെട്ടുകാരിയെ അച്ഛന് വെട്ടിക്കൊന്നു. സുധ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അച്ഛന് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു മാനസികാരോഗ്യ പ്രശ്നമുണ്ടെന്നു പൊലീസ്.
🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി. തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ ഇന്നു വൈകുന്നേരം നാലിനു സംസ്കരിക്കും. ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലാണു സംസ്കാരം. പി.ടി. തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണിത്. മതവികാരം വൃണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന് ഇടുക്കി രൂപത മാര്‍ഗനിര്‍ദേശം നല്കി.
🔳മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് 11 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണമായത്. എല്‍ഡിഎഫിന്റ പ്രവീണ രവികുമാര്‍ പ്രസിഡന്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയാണ് പ്രവീണയുടെ ജയം.
🔳വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ പഠിക്കാന്‍ നിയോഗിച്ച 31 അംഗ പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവിനെയാണ് ഉള്‍പ്പെടുത്തിയത്. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധയാണ് സമിതിയുടെ അധ്യക്ഷന്‍.
🔳തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയര്‍ന്നു. ഡിസംബറില്‍ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി. നവംബറില്‍ ഏഴു ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഓഗസ്റ്റില്‍ 8.3 ശതമാനമായിരുന്നു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് ആരോപിച്ചു. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയിലെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സത്യപാല്‍ മല്ലിക്.
🔳ആഗ്രയ്ക്കടുത്തുള്ള ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48 കാരിയായ റാണി ദേവിയാണ് മരണത്തിനു കീഴടങ്ങിയത്. അജീജ്പുര സിരോലി ഗ്രാമത്തിലെ ധനോലിയിലാണ് യുവതി താമസിച്ചിരുന്നത്.
🔳ഡല്‍ഹി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിയിലേക്ക് ഈ വര്‍ഷംതന്നെ പ്രവേശനം നടത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 5000 വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബക്കര്‍വാല ഗ്രാമത്തില്‍ 12 ഏക്കര്‍ സ്ഥലത്താണ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്.
🔳സൈന്യവുമായി അധികാരം പങ്കിടാന്‍ കരാറില്‍ ഒപ്പുവച്ച് അധികാരത്തിലെത്തിയ സുഡാന് പ്രധാനമന്ത്രി അബ്ദുള്ള ഹംദോക് രാജിവച്ചു. രാഷ്ട്രീയ ഭരണം ആവശ്യപ്പെട്ട് ജനം പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കേയാണ് രാജി.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.