കേരളത്തിൽ ഒന്നരക്കോടി വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം രൂക്ഷം.

കേരളത്തിൽ ഒന്നരക്കോടി വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം രൂക്ഷം.

കേരളത്തിൽ അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നതായി ഇന്റർനാഷണൽ റിസർച്ച് ജേണൽ ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയുടെ പഠന റിപ്പോർട്ട്.

ഇതിന് പ്രധാന കാരണം കേരളത്തിലെ വാഹനങ്ങളുടെ പെരുപ്പമാണ്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഒന്നര കോടി വാഹനങ്ങളാണ് ഓടുന്നത്.

കൃത്യമായി പറഞ്ഞാൽ 1.56 കോടി വാഹനങ്ങളാണ് കേരളത്തിലുള്ളത്. 2021 ൽ 7.64 ലക്ഷം വാഹനങ്ങളാണ് പുറത്തിറങ്ങിയത്. ഇതിൽ 5.14 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്.
കാർബൺ ഡയോക്‌സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ, സൾഫർ ഡയോക്സൈഡ് , സൂഷ്മ പൊടിപടലങ്ങൾ എന്നിവ കേരളത്തിന്റെ അന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

2010 – ൽ ഒരു കിലോമീറ്ററിനുളളിൽ 865 ഗ്രാം കാർബൺ മോണോക്സൈസ് ഉണ്ടായിരുന്നത് 2018 ആയപ്പോൾ 1727 ഗ്രാം ആയി വർദ്ധിച്ചു.

ഇത് 2030 ആകുമ്പോൾ 3200 ഗ്രാമായും 2040 ആകുമ്പോൾ 4400 ഗ്രാമായും വർദ്ധിക്കും. ഒരു ചരക്ക് ലോറി ഒരു കി.മീറ്റർ പിന്നിടുമ്പോൾ 515 ഗ്രാം കാർബൺ ഡയോക്സൈഡും 3.6 ഗ്രാം കാർബൺ മോണോക്സൈഡും പുറത്തുവിടുമത്രേ. ബദൽ മാർഗ്ഗങ്ങൾ തേടിയില്ലെങ്കിൽ ഡൽഹിക്ക് സമാനമായ അന്തരീക്ഷ മലിനീകരണത്തിലേക്ക് കേരളം നീങ്ങുമെന്ന് വിദഗ്ദർ പറയുന്നു. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വഴിയുണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് സംസ്ഥാന മലിനീകരണ ബോർഡ് പഠനമാരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!