കര്‍ണാടക നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.

കര്‍ണാടക നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.

കര്‍ണാടകയിലെ 58 നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്‍തൂക്കം. അര്‍ബന്‍ ലോക്കല്‍ ബോഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 508 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. ബി.ജെ.പിക്ക് കിട്ടിയത് 437 വാര്‍ഡുകള്‍. കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ശക്തി തെളിയിക്കാനായത് ചെറിയ കാര്യമല്ല.

ജെ.ഡി.എസ് 45 വാര്‍ഡുകളിലും മറ്റുള്ളവര്‍ 197 എണ്ണത്തിലും ജയിച്ചു. അഞ്ച് മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ 167 വാര്‍ഡുകളിലും 19 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ 441 വാര്‍ഡുകളിലും 34 ടൗണ്‍ പഞ്ചായത്തുകളിലെ 577 വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസിന് 42.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ബി.ജെ.പി ക്ക് കിട്ടിയതാകാട്ടെ 36.90 ശതമാനം വോട്ടാണ്. 441 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് 201 വാര്‍ഡ് കിട്ടി.
577 ടൗണ്‍ പഞ്ചായത്തു വാര്‍ഡുകളില്‍ കോണ്‍സ് 236 വാര്‍ഡുകളില്‍ ജയിച്ചു. ബി. ജെ. പി ക്ക് കിട്ടിയതാകട്ടെ 194 വാര്‍ഡുകളാണ്.

എന്നാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. 166 വാര്‍ഡുകളില്‍ 67 ഇടത്ത് ബി.ജെ.പി ജയിച്ചു. കോണ്‍ഗ്രസ്സിന് 61 വാര്‍ഡുകളിലാണ് ജയിക്കാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!