രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1270 ആയപ്പോള്‍ അസുഖബാധയില്‍ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്.
ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡല്‍ഹി (320) യാണ്. കോവിഡ് കേസുകളിലും വന്‍ വര്‍ദ്ധനവുണ്ടായി. 16,764 പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. അതേസമയം, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. രാത്രി 10 പുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണമുള്ളത്. ഇന്ന് മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ ഉള്‍പ്പെടെ 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൈജീരിയയില്‍ നിന്ന് മഹാരാഷ്ട്രയിലെത്തിയ 52കാരന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഒമിക്രോണ്‍ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ അയച്ചു. ഇന്നലെ പരിശോധനാഫലം പുറത്ത് വന്നപ്പോഴാണ് ഇദ്ദേഹം ഒമിക്രോണ്‍ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്കി. സംസ്ഥാനത്ത് 198 പേര്‍ക്കാണ് വ്യാഴാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 450 ആയി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മുംബൈയിലാണ്. രോഗ വ്യാപനത്തെ തുടര്‍ന്ന് ജനുവരി ഏഴു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. ഇതില്‍ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.