തൃശൂർ : ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ 2022 ജനുവരി 7 വെള്ളി മുതൽ
9 ഞായർ വരെ മുല്ലക്കര ഐപിസി സിയോൻ ഹാളിൽ നടക്കും. ദിവസവും രാത്രി 6 മുതൽ
8-30 വരെയാണ് പൊതുയോഗങ്ങൾ.
പാസ്റ്റർമാരായ പി സി ചെറിയാൻ (റാന്നി ), റോയ് തോമസ് (കോഴിക്കോട്), ബാബു ചെറിയാൻ (പിറവം ) തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ മാത്യു തോമസ് സമർപ്പണ ശുശ്രുഷ നിർവഹിക്കും.
പാസ്റ്റർമാരായ മാത്യു തോമസ്, അനിൽ കുര്യൻ, ബ്രദർ കെ.സി. ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ കൺവെൻഷനിൽ സിയോൻ സിംഗേഴ്സ് ഗാനശുശ്രുഷ നടത്തും
വാര്‍ത്ത: വി.വി.എബ്രഹാം, കോഴിക്കോട്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.