പ്രധാനമന്ത്രിക്ക് വെടിയുണ്ട ഏൽക്കാത്ത 12 കോടിയുടെ പുതിയ കാർ

പ്രധാനമന്ത്രിക്ക് വെടിയുണ്ട ഏൽക്കാത്ത 12 കോടിയുടെ പുതിയ കാർ

ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതി സുരക്ഷിത സജ്ജീകരണങ്ങളുള്ള പുതിയ മെഴ്സിഡസ് – മെയ് ബാക്ക് എസ് 650 കാർ. വില 12 കോടി. ആറു ലിറ്റർ ട്വിൻ ടർബോ വി-12 എൻജിൻ. 516 ബി. എച്ച്.പി. കരുത്ത്. പരമാധി വേഗം 160 കീ.മീ. വെടിയുണ്ടയേൽക്കില്ല.

വിഷവാതക ആക്രമണത്തെ ചെറുക്കാൻ പ്രത്യേക വായു വിതരണ സംവിധാനമാണ് ഈ കാറിനുള്ളത്. തുളയുണ്ടായാൽ സ്വയം അടയ്ക്കുന്ന വസ്തു പൂശിയ ഇന്ധന ടാങ്കുണ്ട്. എച്ച്-64 അപ്പാച്ചെ ഹെലിക്കോപ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത് ഇതേ വസ്തുവാണ്.

ടയറിൽ തുള വീണാലും ഓടാൻ കഴിയുന്ന റൺ ഫ്ളാറ്റ് ടയറുകളിലാണ് കാർ ഓടുന്നത്. സ്‌ഫോടനത്തെ പ്രതിരോധിക്കും. രണ്ടു മീറ്റർ അകലെയുണ്ടാകുന്ന സ്ഫോടനത്തെ വരെ അതിജീവിക്കും. കഴിഞ്ഞ വർഷമാണ് ഈ ജർമ്മൻ നിർമ്മിത കാർ ഇന്ത്യൻ വിപണിയിലെത്തിയത്.

ഈ കാറിലാണ് ഈയിടെ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിസന്റ് വ്ലാദിമർ പുടിനെ കാണാൻ മോദി ഹൈദ്രാബാദ് ഹൗസിൽ എത്തിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.ജി.പിയാണ് പുതിയ കാറിനായി ആവശ്യപ്പെടുന്നത്. എസ്.ജി.പി തന്നെയാണ് എന്തെല്ലാം സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നതും. ഈ കാറിന്റെ അതേ മോഡലിലുള്ള മറ്റൊരു കാറും വാഹന വ്യൂഹത്തിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!