വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഗ്രൂപ്പിൽ മറ്റൊരാൾ പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ പേരിൽ ക്രിമിനൽ നടപടി നേരിട്ട അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി മധുര ബഞ്ച്.
ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളുവെന്നും അതിനാൽ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ പാടില്ലെന്നും ജസ്റ്റിസ്. ജി ആർ സ്വാമിനാഥൻ വ്യക്തമാക്കി.
കരൂരിലെ അഭിഭാഷകരുടെ വാട്ട് സാപ്പ് ഗ്രൂപ്പിൽ പച്ച യപ്പൻ എന്നയാൾ പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയെ തുടർന്ന് ഇയാൾക്കും ഗ്രൂപ്പ് അഡ്മിൻ രാജേന്ദ്രനുമെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇതിനെതിരെ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആളുകളെ ഗ്രൂപ്പിൽ ചേർക്കുക, നീക്കുക എന്നീ അധികാരങ്ങൾ മാത്രമേ അഡ്മിനുള്ളുവെന്ന് കോടതി കണ്ടെത്തിയത്. അംഗങ്ങളുടെ സന്ദേശങ്ങളിൽ തിരുത്തൽ വരുത്താൻ അഡ്മിനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പച്ചയപ്പന്റെ പോസ്റ്റ് രാജേന്ദ്രനുമായി ആലോചിച്ച് ഇട്ടതെന്നായിരുന്നു പരാതി. അതിനാൽ ഫൊറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കയാണെന്ന് സർക്കാർ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെങ്കിൽ രാജേന്ദ്രന്റെ പേര് എഫ്.ഐ.ആറിൽ നിന്ന് നീക്കാൻ കോടതി നിർദ്ദേശിച്ചു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.